സ്വാതന്ത്ര്യദിനാഘോഷം: ബിജെപി അണക്കരയില്‍ തിരംഗ യാത്ര നടത്തി
സ്വാതന്ത്ര്യദിനാഘോഷം: ബിജെപി അണക്കരയില്‍ തിരംഗ യാത്ര നടത്തി
ഇടുക്കി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി പീരുമേട് നിയോജകമണ്ഡലം കമ്മിറ്റി അണക്കരയില്‍ നടത്തിയ തിരംഗ യാത്ര സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. രാജ്യം വളര്‍ച്ചയുടെ പാതയില്‍ അതിവേഗം മറ്റുള്ള രാജ്യങ്ങളെ പിന്തള്ളി മുന്നേറുമ്പോള്‍ രാജ്യത്തിനകത്തും പുറത്തും ശിഥില ശക്തികള്‍ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ നാം ജാഗരൂകരായിരിക്കണമെന്നും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഏഴാംമൈലില്‍നിന്ന് ആരംഭിച്ച് അണക്കര ടൗണില്‍ യാത്ര സമാപിച്ചു. തുടര്‍ന്ന് വന്ദേമാതരം ആലപിക്കുകയും സ്വാതന്ത്ര്യദിന പ്രതിജ്ഞയും ചെയ്തു. സംസ്ഥാന സമിതിയംഗം ശ്രീനഗരി രാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ കുമാര്‍, സി സന്തോഷ് കുമാര്‍, ട്രഷറര്‍ അമ്പിളി രാജന്‍, പീരുമേട് മണ്ഡലം പ്രസിഡന്റ് ഇന്‍ ചാര്‍ജ് സനോജ് സരസന്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപാ സുഭാഷ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. നേതാക്കളായ തോമസ് ചെറിയാന്‍, ഉണ്ണികൃഷ്ണന്‍, മോഹന്‍ ദാസ്, സുബി സുഭാഷ്, മോളി ജോണി, രാധ റോയ്, രമണി ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?