അടിമാലിയില്‍ ഇരട്ടകുഞ്ഞുങ്ങള്‍ മരിച്ച സംഭവം: വീടിനുള്ളില്‍ കീടനാശിനിയുടെ കുപ്പി ചോര്‍ന്ന നിലയില്‍ കണ്ടെത്തി 

അടിമാലിയില്‍ ഇരട്ടകുഞ്ഞുങ്ങള്‍ മരിച്ച സംഭവം: വീടിനുള്ളില്‍ കീടനാശിനിയുടെ കുപ്പി ചോര്‍ന്ന നിലയില്‍ കണ്ടെത്തി 

Sep 12, 2026 - 11:31
 0
അടിമാലിയില്‍ ഇരട്ടകുഞ്ഞുങ്ങള്‍ മരിച്ച സംഭവം: വീടിനുള്ളില്‍ കീടനാശിനിയുടെ കുപ്പി ചോര്‍ന്ന നിലയില്‍ കണ്ടെത്തി 
This is the title of the web page

ഇടുക്കി: അടിമാലിയില്‍ ഒരുവയസുള്ള ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കുട്ടികള്‍ തിന്നര്‍ കുടിച്ചെന്നാണ് പിതാവ് പൊലീസിന് നല്‍കിയ മൊഴി.  എന്നാല്‍ തിന്നര്‍ അല്ല, കീടനാശിനി അകത്ത് ചെന്നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. വീടിനുള്ളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കീടനാശിനി കുപ്പി ചോര്‍ന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. അടിമാലി ഇരുമ്പുപാലം ഒഴിവത്തടം വലിയകാട്ടില്‍ അഫ്‌സല്‍- സാന്ദ്രാ ദമ്പതികളുടെ മക്കളായ റിഹാന്‍, ഇഹാന്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഒരു കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരു കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ഒരാള്‍ ആശുപത്രിയില്‍ എത്തുന്നതിനുമുമ്പും മറ്റൊരാള്‍ ആശുപത്രിയില്‍ എത്തിയശേഷവുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ രണ്ടും ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒരു കുട്ടിയുടെ ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് ഇവര്‍ ഈ വീട്ടില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. വീട്ടില്‍ താമസിച്ചു തുടങ്ങുംമുമ്പുതന്നെ കീടനാശിനി വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഉയരമുള്ള സ്ഥലത്താണ് കീടനാശിനി വെച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇത് ചോര്‍ന്ന് നിലത്തുവീണിട്ടുണ്ട്. ഇതില്‍ കുട്ടികളുടെ കൈപ്പാടുകള്‍ പതിഞ്ഞിട്ടുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകു. ഫൊറന്‍സിക് സംഘം വീട്ടിലെത്തി പരിശോധന നടത്തും. മാതാപിതാക്കള്‍ക്ക് കീടനാശിനിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ശാസ്ത്രീയ പരിശോധനകള്‍ക്കുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു. മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow