ഗവര്‍ണര്‍ക്ക് ജനങ്ങളോട് പ്രതിബദ്ധതയില്ല: എം എം മണി

ഗവര്‍ണര്‍ക്ക് ജനങ്ങളോട് പ്രതിബദ്ധതയില്ല: എം എം മണി

Jan 2, 2024 - 06:59
Jul 8, 2024 - 07:03
 0
ഗവര്‍ണര്‍ക്ക് ജനങ്ങളോട് പ്രതിബദ്ധതയില്ല: എം എം മണി
This is the title of the web page

കട്ടപ്പന
ജനത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്തയാളായി ഗവര്‍ണര്‍ മാറിയെന്ന് എം എം മണി എംഎല്‍എ. രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി എല്‍ഡിഎഫ് കട്ടപ്പന മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയേയും ജനത്തേയും വെല്ലുവിളിക്കുന്ന സമീപനമാണ് ഗവര്‍ണര്‍ക്ക്. ആര്‍എസ്എസിന്റെ റബര്‍ സ്റ്റാമ്പായി പ്രവര്‍ത്തിക്കുന്നു. നിയമസഭ ഒന്നടങ്കം പാസാക്കിയ ബില്ലില്‍ ഒപ്പുവയ്ക്കാത്തത് ജനവഞ്ചനയാണ്. യുഡിഎഫ് സര്‍ക്കാരുകള്‍ സങ്കീര്‍ണമാക്കിയ ഭൂപ്രശ്നം ഭൂനിയമ ഭേദഗതി ബില്ലിലൂടെ പരിഹരിക്കാനാകും. ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണം. അതേസമയം ഇടുക്കിയിലേക്ക് ഗവര്‍ണറെ ക്ഷണിച്ചിരിക്കുന്ന വ്യാപാരസംഘടന മാറി ചിന്തിക്കണം. വ്യാപാരസമൂഹം ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും എം എം മണി പറഞ്ഞു.

എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് വി ആര്‍ ശശി അധ്യക്ഷനായി. സിപിഎം ഏരിയ സെക്രട്ടറി വി ആര്‍ സജി, നേതാക്കളായ ടോമി ജോര്‍ജ്, ഷിജോ തടത്തില്‍, ഷാജി കൂത്തോടി, രാജന്‍കുട്ടി മുതുകുളം, കെ ആര്‍ രാജന്‍, ഇ ആര്‍ രവീന്ദ്രന്‍ ലൂയിസ് വേഴമ്പത്തോട്ടം, ടെസിന്‍ കളപ്പുര എന്നിവര്‍ സംസാരിച്ചു. ഇടുക്കിക്കവലയില്‍നിന്ന് ഓപ്പണ്‍സ്റ്റേഡിയത്തിലേക്ക് നടത്തിയ പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow