മരിയാപുരം കുതിരക്കല്ല്- ചെറുകുന്നേല്‍പ്പടി റോഡില്‍ ഗതാഗതം തടസപ്പെടുത്തി സ്ഥാപിച്ച ഗേറ്റ് പൊളിച്ചുനീക്കി: കൈയേറ്റം നടത്തിയത് പൊലീസുകാരന്റെ കുടുംബം: എമര്‍ജന്‍സി നമ്പര്‍ ദുരുപയോഗംചെയ്ത് പൊലീസിനെ കബളിപ്പിക്കാനും ശ്രമം

Nov 3, 2026 - 14:05
 0

This is the title of the web page

ഇടുക്കി: കുതിരക്കല്ല്- ചെറുകുന്നേല്‍പ്പടി റോഡ് കൈയേറി സ്ഥാപിച്ച ഗേറ്റ് മരിയാപുരം പഞ്ചായത്ത് പൊളിച്ചുനീക്കി. നാട്ടുകാരുടെ പരാതിയിലാണ് ഇടുക്കി പൊലീസിന്റെ സഹകരണത്തോടെ കൈയേറ്റം ഒഴിപ്പിച്ചത്. ചെറുകുന്നേല്‍ ജോസ് എന്നയാളാണ് ഗതാഗതം തടസപ്പെടുത്തി ഗേറ്റ് സ്ഥാപിച്ചത്. പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടും ഗേറ്റ് പൊളിക്കാന്‍ ഇയാള്‍ തയാറായില്ല. തുടര്‍ന്ന്, പഞ്ചായത്ത് സെക്രട്ടറി സന്ദീപ് സുകുമാരനും സംഘവും പൊലീസിന്റെ സാന്നിധ്യത്തില്‍ കൈയേറ്റം ഒഴിപ്പിച്ചു.
ഇതിനിടെ ജോസിന്റെ മകനായ ഇടുക്കി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ ഉദ്യോഗസ്ഥന്‍, പൊലീസുകാരെ കബളിപ്പിക്കാനും ശ്രമിച്ചു. ഇദ്ദേഹം എമര്‍ജന്‍സി നമ്പരായ 112ല്‍ വിളിച്ച് അടിയന്തര സഹായംതേടി. തിരുവനന്തപുരത്തെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിച്ചതോടെ ഇടുക്കി പൊലീസിനോട് സ്ഥലത്തെത്താന്‍ അടിയന്തര നിര്‍ദേശം നല്‍കി. എന്നാല്‍ ഇടുക്കി എസ്‌ഐ ശ്യാമിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ടെന്ന വിവരം മറച്ചുവച്ചാണ് ഉദ്യോഗസ്ഥന്‍ കബളിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ഗേറ്റും അനുബന്ധ നിര്‍മിതികളും പൊളിച്ചുനീക്കി റോഡിലെ ഗതാഗതം പുനസ്ഥാപിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബം റോഡ് കൈയേറിയതായുള്ള റിപ്പോര്‍ട്ടും പഞ്ചായത്ത് സെക്രട്ടറി നല്‍കി. എമര്‍ജന്‍സി നമ്പര്‍ ദുരുപയോഗം ചെയ്ത നടപടിയില്‍ പൊലീസുകാരനോട് വകുപ്പുതലത്തില്‍ വിശദീകരണം തേടിയേക്കും.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow