ദേവനന്ദയുടെ ‘അപ്പീല്‍’ വിജയം
ദേവനന്ദയുടെ ‘അപ്പീല്‍’ വിജയം

കട്ടപ്പന: ഉപജില്ലയിൽ നിന്ന് അപ്പീലിലൂടെ എത്തിയ എൽ ദേവനന്ദ എച്ച്എസ്എസ് വിഭാഗം ഭരതനാട്യത്തിൽ ഒന്നാമത്. നാലുവയസുമുതൽ നൃത്തം അഭ്യസിക്കുന്ന ദേവനന്ദ കട്ടപ്പന ചിദംബരം സ്‌കൂൾ ഓഫ് ഡാൻസിലെ ഡോ. വി കുമാറാണ് ഗുരു. അട്ടപ്പള്ളം സെന്റ് തോമസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. കുമളി ഒന്നാംമൈൽ കടമാളിയേക്കൽ കെ കെ ലാലു- നിഷ ദമ്പതികളുടെ മകളാണ്. സഹോദരി ഗൗരിനന്ദന.
What's Your Reaction?






