രാജകുമാരി ഗവ. വൊക്കേഷണല്‍ സ്‌കൂളില്‍ അഡ്വ. സേനാപതി വേണു എംഎല്‍എയ്ക്ക് സ്വീകരണം നല്‍കി

രാജകുമാരി ഗവ. വൊക്കേഷണല്‍ സ്‌കൂളില്‍ അഡ്വ. സേനാപതി വേണു എംഎല്‍എയ്ക്ക് സ്വീകരണം നല്‍കി

Sep 11, 2026 - 16:25
 0
രാജകുമാരി ഗവ. വൊക്കേഷണല്‍ സ്‌കൂളില്‍ അഡ്വ. സേനാപതി വേണു എംഎല്‍എയ്ക്ക് സ്വീകരണം നല്‍കി
This is the title of the web page

ഇടുക്കി: രാജകുമാരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ അഡ്വ. സേനാപതി വേണുവിന് സ്വീകരണം നല്‍കി. ജില്ലാ പഞ്ചായത്തംഗം ജി ശങ്കര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥിയായിരുന്ന കാലത്തെ ഓര്‍മകള്‍ എംഎല്‍എ പങ്കുവച്ചു. പഠിച്ചിറങ്ങിയ വിദ്യാലയത്തിന്റെ ഇന്നത്തെ സാഹചര്യങ്ങളും പഴയകാല അനുഭവങ്ങളും പങ്കുവച്ച അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ചടങ്ങിന്റെ ഭാഗമായി പുതിയ സ്‌കൂള്‍ ബസിന്റെ ഫ്‌ളാഗ് ഓഫും നടന്നു. പിടിഎ പ്രസിഡന്റ് കെ ജി ഗിരീഷ്, പഞ്ചായത്തംഗങ്ങള്‍, പിടിഎ ഭാരവാഹികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍  എ സി ഷിബി, വിഎച്ച്എസ്‌സി വിഭാഗം പ്രിന്‍സിപ്പല്‍ കെ ഒ ഷിജു, ഹെഡ്മാസ്റ്റര്‍ ടി അബ്ദുള്‍ നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow