വെള്ളത്തൂവല് മുതുവാന്കുടിയിലെ മത്സ്യ ഉല്പാദന കേന്ദ്രം പരിചരണമില്ലാതെ നശിക്കുന്നു
വെള്ളത്തൂവല് മുതുവാന്കുടിയിലെ മത്സ്യ ഉല്പാദന കേന്ദ്രം പരിചരണമില്ലാതെ നശിക്കുന്നു
ഇടുക്കി: വെള്ളത്തൂവല് മുതുവാന്കുടിയില് ഫിഷറീസ് വകുപ്പ് ആരംഭിച്ച മത്സ്യ ഉല്പാദന കേന്ദ്രം നാശത്തിന്റെ വക്കില്. കര്ഷകര്ക്ക് അത്യുല്പാദന ശേഷിയുള്ള മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനായാണ് കേന്ദ്രം ആരംഭിച്ചത്. നിര്മാണം പൂര്ത്തീകരിച്ചെങ്കിലും വേണ്ടത്ര പരിപാലനമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനായി അത്യാധുനിക രീതിയില് കുളം നിര്മിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാല് പദ്ധതിയുമായി മുമ്പോട്ട് പോകാന് കഴിയാതെ വന്നതോടെ ഇതിനുവേണ്ടി നിര്ംിച്ച ടാങ്കുകളും മറ്റ് നിര്ംാണങ്ങളും വെറുതെ കിടന്ന് നശിക്കുകയാണ്. പുതിയ സര്ക്കാര് അധികാരത്തില് വന്നതോടെ പദ്ധതിയെ പൂര്ണമായും അവഗണിച്ചു. നാടിന്റെ വികസനത്തിനും കര്ഷകര്ക്കും ഏറെ ഉപകാരപ്പെടേണ്ട പദ്ധതിയാണ് അധികൃതരുടെ അനാസ്ഥമൂലം പാഴാകുന്നത്. ഫീഷറീസ് വകുപ്പും ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ല. ഫലത്തില് പദ്ധതി പൂര്ണമായും ഉപേക്ഷിച്ച നിലയിലാണ്. ഇതോടെ പദ്ധതിക്കായി നിര്മിച്ച ടാങ്കുകളില് വെള്ളം കെട്ടിക്കിടന്ന് കൊതുകുകള് പെരുകി. വള്ളം കെട്ടികിടന്ന് മലിനമായതോടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്ക്കും കാരണമായി. കര്ഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് സര്ക്കാര് നടപ്പാക്കിയ പദ്ധതി ഉപേക്ഷിച്ചതില് ശക്തമായ പ്രതിഷേധത്തിലാണ് പ്രദേശവാസികള്. അധികാരത്തിലെത്തിയ പുതിയ പഞ്ചായത്ത് ഭരണസമിതിയും സര്ക്കാരും പദ്ധതി ഏറ്റെടുത്ത് പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?