വാഴവര ഗവ. ഹൈസ്‌കൂളില്‍ ലഹരിവിരുദ്ധ സന്ദേശ മിനി മാരത്തോണ്‍ നടത്തി

വാഴവര ഗവ. ഹൈസ്‌കൂളില്‍ ലഹരിവിരുദ്ധ സന്ദേശ മിനി മാരത്തോണ്‍ നടത്തി

Sep 11, 2026 - 16:01
 0
വാഴവര ഗവ. ഹൈസ്‌കൂളില്‍ ലഹരിവിരുദ്ധ സന്ദേശ മിനി മാരത്തോണ്‍ നടത്തി
This is the title of the web page

ഇടുക്കി: വാഴവര ഗവ. ഹൈസ്‌കൂളില്‍ നടക്കുന്ന കായികമേളയ്ക്ക് മുന്നോടിയായി ലഹരിവിരുദ്ധ സന്ദേശ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. ഇടുക്കി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സുരേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. വാഴവര ബസ് സ്റ്റോപ്പില്‍ നിന്നാരംഭിച്ച മാരത്തോണ്‍ മെയില്‍ റോഡ് വഴി നിര്‍മലാസിറ്റിയില്‍ എത്തിയശേഷം സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. നഗരസഭ കൗണ്‍സിലര്‍ ജെസി ബെന്നി, ഹെഡ്മാസ്റ്റര്‍ സുമേഷ്, സ്റ്റാഫ് സെക്രട്ടറി ആതിര, പിടിഎ പ്രസിഡന്റ് എം പി സജീവ്, വൈസ് പ്രസിഡന്റ് കെ കെ മനോഹരന്‍, വ്യാപാരി വ്യവസായി വാഴവര യൂണിറ്റ് പ്രസിഡന്റ് ഷാജി അഗസ്റ്റിന്‍, മുന്‍ കൗണ്‍സിലര്‍ ബെന്നി കുര്യന്‍, സെബിന്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow