ഇഞ്ചപ്പതാല്‍ അങ്കണവാടിയുടെ അക്ഷരമുറ്റത്ത് മൂന്ന് ചങ്ക്‌സ്

ഇഞ്ചപ്പതാല്‍ അങ്കണവാടിയുടെ അക്ഷരമുറ്റത്ത് മൂന്ന് ചങ്ക്‌സ്

Jun 4, 2025 - 16:09
 0
ഇഞ്ചപ്പതാല്‍ അങ്കണവാടിയുടെ അക്ഷരമുറ്റത്ത് മൂന്ന് ചങ്ക്‌സ്
This is the title of the web page

ഇടുക്കി: കൊന്നത്തടി ഇഞ്ചപ്പതാല്‍ അങ്കണവാടിയിലെ അക്ഷരമുറ്റത്തേയ്ക്ക് ഒന്നിച്ചെത്തി മൂന്ന് സഹോദരങ്ങള്‍. കമ്പിലൈന്‍ കൊല്ലംപറമ്പില്‍ അനൂപ്-ആശ ദമ്പതികള്‍ക്ക് ഒറ്റപ്രസവത്തിലുണ്ടായതാണ് അവന്തികയും അനാമികയും ജഗല്‍നാഥും. മാതാപിതാക്കള്‍ക്കും മുത്തശ്ശി-മുത്തച്ഛന്‍മാരോടും ഒപ്പമാണ് മൂവര്‍ സംഘം എത്തിയത്. അച്ഛന്‍ അനൂപ് ദേവികുളം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ യൂണിറ്റ് ഇന്‍സ്‌പെക്ടറും മാതാവ് ആശ പാറത്തോട് സര്‍വീസ് സഹകരണ ബാങ്കിന്റെ മുള്ളരിക്കുടി ശാഖാ മാനേജരുമാണ്. അങ്കണവാടി പ്രവേശനോത്സവം പഞ്ചായത്തംഗം പി.കെ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അങ്കണവാടി വികസന സമിതി പ്രസിഡന്റ് കെ.കെ. വിജയന്‍ അധ്യക്ഷനായി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഹാജിറ ബീവി,  പാറത്തോട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ മാനേജര്‍ പി.ഐ. ഐപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. അധ്യാപിക ലാലി, വികസനസമിതി അംഗങ്ങളായ ശുഭ സുരേന്ദ്രന്‍, ആന്‍സി തങ്കച്ചന്‍, അമ്പിളി തകിടിയേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

What's Your Reaction?

like

dislike

love

funny

angry

sad

wow