ജില്ലാ പി.എസ്.സി ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം 21ന്
ജില്ലാ പി.എസ്.സി ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം 21ന്

ഇടുക്കി: ജില്ലാ പി.എസ്.സി ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം 21 ന് രാവിലെ 10.30ന് കട്ടപ്പന നഗരസഭ കോണ്‍ഫറന്‍സ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. പി.എസ്.സി ചെയര്‍മാന്‍ ഡോ: എം ആര്‍ ബൈജു അധ്യക്ഷനാകും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, കലക്ടര്‍ വി വിഘ്‌നേശ്വരി, കമ്മിഷന്‍ അംഗങ്ങളായ എസ് വിജയകുമാരന്‍ നായര്‍, ഡോ. മിനി സക്കറിയാസ്, കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, ഐ.എ.എസ്, നഗരസഭാ കൗണ്‍സിലര്‍മാരായ ജാന്‍സി ബേബി, സോണിയ ജെയ്ബി എന്നിവര്‍ സംസാരിക്കും.
കോട്ടയം ജില്ലാ പി.എസ്.സി ഓഫീസിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ജില്ലാ പി.എസ്.സി ഓഫീസ് 1984ലാണ് കട്ടപ്പനയിലെ വാടക കെട്ടിടത്തിലേക്ക് മാറ്റിയത്. 2002 മുതല്‍ കട്ടപ്പന ഭവന നിര്‍മാണ ബോര്‍ഡ് ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചുവരുന്നു.
കട്ടപ്പന നഗരസഭ ഉടമസ്ഥതയില്‍ അമ്പലക്കവല ജങ്ഷനിലെ 20 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. മൂന്നുനിലകളിലായി 13842.5 ചതുരശ്ര അടി വിസ്തൃതിയിലാണ് നിര്‍മാണം. ഓരോ നിലയും 3336 ചതുരശ്ര അടി വിസ്തൃതിയുണ്ട്. ജില്ലാ ഓഫിസിനോടൊപ്പം ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രവും പുതിയ കെട്ടിടത്തിലുണ്ടാകും. ഇരുന്നൂറിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരേസമയം ഓണ്‍ലൈന്‍ പരീക്ഷ എഴുതാനുള്ള സൗകര്യമാണ് ഒരുക്കുക. പുതിയ കെട്ടിടം യാഥാര്‍ഥ്യമാകുന്നതോടെ ഉദ്യോഗാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാകും.പി.എസ്.സിയുടെ വജ്രജൂബിലി വര്‍ഷത്തിലാണ് എല്ലാ ഓഫീസുകള്‍ക്കും സൗകര്യപ്രദമായ സ്വന്തം കെട്ടിടം വേണമെന്ന ആവശ്യമുയര്‍ന്നത്. തുടര്‍ന്ന് സര്‍ക്കാരും കമ്മിഷനും നടത്തിയ ശ്രമഫലമായി പാലക്കാട്, കോട്ടയം ജില്ലകളില്‍ പുതിയ കെട്ടിടം നിര്‍മിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കെട്ടിട നിര്‍മാണമാരംഭിച്ചു. കാസര്‍കോഡ് കെട്ടിട നിര്‍മാണത്തിന്റെ ടെന്‍ഡര്‍ നടപടി തുടങ്ങി. തൃശൂരില്‍ സ്ഥലം അനുവദിച്ച് ഉത്തരവായി. മലപ്പുറത്ത് സ്ഥലം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഉണ്ടാകും.
പത്തനംതിട്ട, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ സ്ഥലത്തിനായുള്ള വിവിധ പ്രൊപ്പോസലുകള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.
What's Your Reaction?






