ഇടുക്കി: ആനയിറങ്കല്‍ ഡാമില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. രാജകുമാരി പഞ്ചായത്തംഗം ജെയ്സണ്‍ തച്ചമറ്റത്തിലിന്റെ മൃതദേഹമാണ് ലഭിച്ചത്. ഫയര്‍ഫോഴ്‌സും പ്രദേശവാസികളും സംയുക്ത നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം കാണാതായ ബിജുവിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.