വാഗമണ്ണിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക്

വാഗമണ്ണിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക്

Oct 26, 2023 - 03:19
Jul 6, 2024 - 08:27
 0
വാഗമണ്ണിലേക്ക് സഞ്ചാരികളുടെ  കുത്തൊഴുക്ക്
This is the title of the web page

ഇടുക്കി: ടൂറിസം സീസന്റെ ആരംഭത്തില്‍ തന്നെ വാഗമണ്ണില്‍ സന്ദര്‍ശകരുടെ തിരക്കേറി. ഇതര ജില്ലകളില്‍ നിന്നും വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് സന്ദര്‍ശകരാണ് പ്രതിദിനം എത്തുന്നത്. ഇതോടെ മേഖലയില്‍ ഗതാഗതക്കുരുക്കും രൂക്ഷമായി.

മൊട്ടക്കുന്ന്, പൈന്‍മരക്കാടുകള്‍, ഡിടിപിസി പാര്‍ക്ക് എന്നിവിടങ്ങളില്‍ അഭൂതപൂര്‍വമായ തിരക്കാണ്. ശനി ഞായര്‍ ദിവസങ്ങളില്‍ സന്ദര്‍ശകരില്‍ ഏറെയും എത്തുന്നത്. വാഗമണ്ണിലേക്കുള്ള വീതി കുറഞ്ഞ പാതകളില്‍ മണിക്കൂറുകള്‍ ഗതാഗതം തടസപ്പെടുന്നു. വഴിയോരത്തെ പാര്‍ക്കിങ്ങാണ് കുരുക്കിന് കാരണം. ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെ റോഡിലേക്കിറക്കി പാര്‍ക്ക് ചെയ്യുന്നത് പൊലീസിനെയും വലയ്ക്കുന്നു.

സന്ദര്‍ശകരുടെ വരവോടെ വഴിയോര കച്ചവടശാലകളും സജീവമായി. ക്രിസ്മസ് അവധിക്കാലത്ത് തിരക്ക് വര്‍ധിക്കുന്നതോടെ വിനോദസഞ്ചാര മേഖല സജീവമാകും. അതേസമയം വാഹന പാര്‍ക്കിങ്ങിനായി കൂടുതല്‍ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കണമെന്നാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow