ദ്വൈമാസ വൈദ്യുതി ബില്ലില്‍ അപാകത: ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

ദ്വൈമാസ വൈദ്യുതി ബില്ലില്‍ അപാകത: ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

Jan 26, 2024 - 22:56
Jul 11, 2024 - 23:12
 0
ദ്വൈമാസ വൈദ്യുതി ബില്ലില്‍ അപാകത: ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി
This is the title of the web page

ഇടുക്കി: കെഎസ്ഇബിയുടെ ദ്വൈമാസ ബില്ലിലെ അപാകതക്കെതിരെ ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. ദേശീയ ചെയര്‍മാന്‍ പി.ആര്‍. വിശ്വനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രതിമാസ ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ താരിഫ് കണക്കാക്കി മാസാവസാനം ബില്ല് നല്‍കുന്ന രീതി ആരംഭിക്കണം. ദ്വൈമാസ ബില്ല് കണക്കാക്കുമ്പോള്‍ ഉപഭോഗം കൂടുന്നതിനാല്‍ ഉപയോഗിക്കുന്ന യൂണിറ്റിന് കൂടിയ വില ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്റ് അഡ്വ. ഡോ. രാജീവ് രാജധാനി അധ്യക്ഷനായി. മോഹന്‍ ഐസക്ക്, ഷിബു കെ തമ്പി, പി.ടി ശ്രീകുമാര്‍, എം കെ രാജു,സന്തോഷ് കൃഷ്ണന്‍, ശ്രീരഞ്ജു, പി ശ്രീകുമാര്‍, ബഷീര്‍ ചേര്‍ത്തല, ബീവി ഫാത്തിമ, വിനയന്‍, പുഷ്പന്‍ ലളിതാരാജ് എന്നിവര്‍ സംസാരിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow