അരുണ്‍ സെബാസ്റ്റ്യന്റെ പുതിയ നോവല്‍ 'ജല്‍ ജംഗല്‍ ജമീന്‍'  പ്രകാശനം ചെയ്തു

അരുണ്‍ സെബാസ്റ്റ്യന്റെ പുതിയ നോവല്‍ 'ജല്‍ ജംഗല്‍ ജമീന്‍'  പ്രകാശനം ചെയ്തു

Oct 17, 2026 - 17:04
 0
അരുണ്‍ സെബാസ്റ്റ്യന്റെ പുതിയ നോവല്‍ 'ജല്‍ ജംഗല്‍ ജമീന്‍'  പ്രകാശനം ചെയ്തു
This is the title of the web page

ഇടുക്കി: എഴുത്തുകാരന്‍ അരുണ്‍ സെബാസ്റ്റ്യന്റെ ഏറ്റവും പുതിയ നോവല്‍ 'ജല്‍ ജംഗല്‍ ജമീന്‍'  പ്രകാശനം ചെയ്തു. നാടക് സംസ്ഥാന സെക്രട്ടറിയും പ്രശസ്ത നടിയും പ്രഭാഷകയുമായ ജെ. ശൈലജ പ്രകാശനം നിര്‍വഹിച്ചു. നോവലിസ്റ്റ് പുഷ്പമ്മ ആദ്യ കോപ്പി ഏറ്റുവാങ്ങി. ജോസ് കോനാട്ട് പുസ്തക പരിചയം നടത്തി. മാതൃഭൂമി ബുക്‌സ് ആണ് 'ജല്‍ ജംഗല്‍ ജമീന്‍' പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയിലെ സാധാരണക്കാരുടെ ദുരിതജീവിതമാണ് നോവലിന്റെ പ്രമേയം. ഖനി മാഫിയകള്‍ക്കും നക്‌സലേറ്റുകള്‍ക്കും, അവരെ നേരിടാന്‍ പോലീസ് നിയോഗിച്ച ഏറ്റുമുട്ടല്‍ സംഘങ്ങള്‍ക്കുമിടയില്‍ ജീവിതം വഴിമുട്ടിപ്പോയ മനുഷ്യരുടെ നേര്‍ക്കാഴ്ചകള്‍ നോവലില്‍ വസ്തുനിഷ്ഠമായി വരച്ചുകാട്ടുന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow