ആറ്റുകാട് വെള്ളച്ചാട്ടം: അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യം ശക്തം 

ആറ്റുകാട് വെള്ളച്ചാട്ടം: അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യം ശക്തം 

Oct 3, 2024 - 19:53
 0
ആറ്റുകാട് വെള്ളച്ചാട്ടം: അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യം ശക്തം 
This is the title of the web page

ഇടുക്കി: പള്ളിവാസല്‍ പഞ്ചായത്ത് പരിധിയിലെ ആറ്റുകാട് വെള്ളച്ചാട്ടം കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യക്കുറവ് വെല്ലുവിളിയാകുന്നു. ശുചിമുറി സൗകര്യമടക്കമില്ലാത്തത് വിനോദ സഞ്ചാരമേഖലയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. എന്നാല്‍ ഈ ഭാഗത്തെ ഭൂമിയുടെ ലഭ്യത കുറവാണ് അടിസ്ഥാന സൗകര്യമൊരുക്കാന്‍ തടസമാകുന്നതെന്നും അത് മറികടക്കാനുള്ള ശ്രമം നടക്കുന്നതായും പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാര്‍ പറഞ്ഞു. ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപത്തുകൂടി കടന്നുപോകുന്ന റോഡ് പൊതുമരാമത്ത് വകുപ്പ് മുമ്പ് ഏറ്റെടുത്തിരുന്നു. അറ്റകുറ്റപ്പണികള്‍ നിര്‍വ്വഹിക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങളൊരുക്കി സഞ്ചാരികളെ ആകര്‍ഷിച്ചാല്‍ മെച്ചപ്പെട്ട വരുമാനവും ഇവിടെ നിന്ന് കണ്ടെത്താനാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow