കർഷക കോൺഗ്രസ് കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് മാർച്ചും ധർണയും 11ന്
കർഷക കോൺഗ്രസ് കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് മാർച്ചും ധർണയും 11ന്
ഇടുക്കി: കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധനയങ്ങൾക്കും രാസവളത്തിൻ്റെ അമിതമായ വില വർധനയ്ക്കും രാസവളങ്ങളുടെ ലഭ്യതക്കുറവിനും സബ്‌സിഡി വെട്ടിക്കുറച്ചതിനുമെതിരെ കർഷക കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി ജില്ലാ കമ്മിറ്റി 11ന് രാവിലെ 11ന് കട്ടപ്പന ഹെഡ്‌പോസ്റ്റോഫീസ് പടിക്കലേക്ക് മാർച്ചും ധർണയും നടത്തും. റോയി കെ പൗലോസ് എംഎൽഎ ഉദ്ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ് ടോമി പാലയ്ക്കൻ അധ്യക്ഷനാകും. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്‌തി മുഖ്യപ്രഭാഷണം നടത്തും. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി, കെപിസിസി സെക്രട്ടറി തോമസ് രാജൻ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് തുടങ്ങിയവർ സംസാരിക്കും. കൃഷിയെ സംരക്ഷിക്കൂ, കർഷകരെ രക്ഷിക്കൂ, നാടിനെ ശക്തിപ്പെടുത്തൂ എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരം. ഓപ്പൺ സ്റ്റേഡിയത്തിൽനിന്ന് ആരംഭിക്കുന്ന മാർച്ചിൽ 500 പേർ അണിനിരക്കും. വാർത്താസമ്മേളനത്തിൽ ടോമി പാലയ്ക്കൻ, ജോസ് മുത്തനാട്ട്, ജോയി ഈഴക്കുന്നേൽ, ജോസ് ആനക്കല്ലിൽ, പി എസ് മേരിദാസൻ എന്നിവർ പങ്കെടുത്തു.
What's Your Reaction?