മദ്രസ ഫെസ്റ്റും മിലാദ് റസൂല്‍ സംഗമവും 12ന് അടിമാലിയില്‍
മദ്രസ ഫെസ്റ്റും മിലാദ് റസൂല്‍ സംഗമവും 12ന് അടിമാലിയില്‍
ഇടുക്കി: ഡികെഎല്‍എം അടിമാലി മേഖലയും മഹല്ല് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ചേര്‍ന്ന് നടത്തുന്ന മദ്രസ ഫെസ്റ്റും മിലാദ് റസൂല്‍ സംഗമവും ശനിയാഴ്ച അടിമാലിയില്‍. വൈകിട്ട് നടക്കുന്ന മാനവ സൗഹാര്‍ദ സമ്മേളനം മന്ത്രി അഡ്വ. അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനംചെയ്യും. രാവിലെ 7.30ന് മന്നാംകാല നൂറുല്‍ ഇസ്ലാം മദ്രസയില്‍ മദ്രസ ഫെസ്റ്റ് ആരംഭിക്കും. വൈകിട്ട് 4.30ന് മന്നാംകാല ജുമാമസ്ജിദില്‍നിന്ന് തുടങ്ങുന്ന മിലാദ് സന്ദേശ റാലി അടിമാലി ടൗണ്‍ ജുമാമസ്ജിദില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന മിലാദ് റസൂല്‍ സംഗമത്തില്‍ സലീം വാഫി കോഴിക്കോട് മിലാദ് പ്രഭാഷണം നടത്തും. ഡീന്‍ കുര്യാക്കോസ് എംപി, എഫ് രാജ എംഎല്‍എ, ഗുരുരത്നം ജ്ഞാന തപസ്യ, ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത തുടങ്ങിയവര്‍ മിലാദ് സന്ദേശം നല്‍കും. വിവിധ മതസാമൂഹികസാംസ്‌കാരികരാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായുള്ള വിളംബര വാഹനജാഥ കഞ്ഞിക്കുഴിയില്‍നിന്ന് ആരംഭിച്ച് അടിമാലിയില്‍ സമാപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സി എച്ച് അഷ്‌റഫ്, ഡികെഎല്‍എം മേഖലാ പ്രസിഡന്റ് ഡോ. അഹമ്മദ് കബീര്‍ ബാഖവി, കണ്‍വീനര്‍ എം കെ ജമാലുദ്ദീന്‍ മൗലവി, കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ നൗഫല്‍ ബാഖവി, സബ് കമ്മിറ്റി ഭാരവാഹികളായ അനസ് കോയന്‍, നവാസ് ഹൈടെക്, വി കെ യൂനുസ്, അഷറഫ് സുല്‍ത്താന്‍, ജെബിഎം അന്‍സാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?