ബിജെപി വള്ളക്കടവ് മേഖല കമ്മിറ്റി പ്രതിഷേധ യോഗം നടത്തി
ബിജെപി വള്ളക്കടവ് മേഖല കമ്മിറ്റി പ്രതിഷേധ യോഗം നടത്തി

ഇടുക്കി: ബിജെപി വള്ളക്കടവ് മേഖല കമ്മിറ്റി പ്രതിഷേധ യോഗം നടത്തി. കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ.സുജിത് ശശി ഉദ്ഘാടനം ചെയ്തു. വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതില്‍ മുഖ്യമന്ത്രിയും ദേവസ്വംവകുപ്പ് മന്ത്രിയും ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ യോഗം നടത്തിയത്. വള്ളക്കടവ് ഏരിയ പ്രസിഡന്റ് അനീഷ് എം എ അധ്യക്ഷനായി. കട്ടപ്പന മണ്ഡലം സെക്രട്ടറി പി എസ് രതീഷ്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് മോഹന്‍ദാസ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി എന്‍ പ്രസാദ്, ബിഎംഎസ് മുന്‍ ജില്ലാ അധ്യക്ഷന്‍ വിജയന്‍ കെ കെ, സന്തോഷ് കിഴക്കേമുറിയില്‍, വിവിധ ബൂത്ത് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






