കട്ടപ്പന എംഡിഎംഎ കേസ്: ഇടനിലക്കാരനായ മുവാറ്റുപുഴ സ്വദേശി പിടിയിൽ
കട്ടപ്പന എംഡിഎംഎ കേസ്: ഇടനിലക്കാരനായ മുവാറ്റുപുഴ സ്വദേശി പിടിയിൽ

ഇടുക്കി: കട്ടപ്പന എംഡിഎംഎ കേസിലെ ഇടനിലക്കാരന്‍ കട്ടപ്പന പൊലീസിന്റെ പിടിയില്‍. മുവാറ്റുപുഴ ഏണനെല്ലൂര്‍ ആയവന തൃക്കപ്പടി കുന്നുംപുറത്ത് ജോണിയുടെ മകന്‍ ശ്രീജിത്ത് (28) ആണ് അറസ്റ്റിലായത്. ഇയാള്‍ മുളകരമേട് എകെജി പടി ടോപ്പില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കേസിലെ പ്രധാനപ്രതി മുളകരമേട് എകെജി പടി കാഞ്ഞിരത്തുംമൂട്ടില്‍ അശോകന്റെ മകന്‍ സുധീഷ് (28)നെ തിങ്കളാഴ്ച രാത്രി 39.7 ഗ്രാം എംഡിഎംഎയുമായി വീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെ പിടികൂടിയത്. ഇരുവരും അന്തര്‍സംസ്ഥാന മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ കണ്ണികളാണെന്നും ബാംഗ്ലൂരില്‍ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് ഇടുക്കിയിലെ റിസോര്‍ട്ടുകളെ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിന്റെ ഭാഗമാണെന്നും പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി സാബു മാത്യുവിന്റെയും കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെയും നിര്‍ദേശപ്രകാരം കട്ടപ്പന സിഐ ടി സി മുരുകന്‍, എസ്‌ഐമാരായ ബേബി ബിജു, മഹേഷ്, എസ്‌സിപിഒമാരായ ജോബിന്‍ ജോസ്, അനുമോന്‍ അയ്യപ്പന്‍, സിപിഒമാരായ അല്‍ബാഷ്, ബിജിന്‍, സബീന, ജില്ലാ ഡാന്‍സാഫ് ടീമംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
What's Your Reaction?






