ഭിന്നശേഷി കുട്ടികള്‍ക്കായി കട്ടപ്പന ബിആര്‍സി മെഡിക്കല്‍ ക്യാമ്പ് നടത്തി
ഭിന്നശേഷി കുട്ടികള്‍ക്കായി കട്ടപ്പന ബിആര്‍സി മെഡിക്കല്‍ ക്യാമ്പ് നടത്തി
ഇടുക്കി: കട്ടപ്പന ബിആര്‍സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും മെഡിക്കല്‍ ബോര്‍ഡും നടത്തി. ഓട്ടിസം ബാധിച്ചവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, ചലന- കേള്‍വിശേഷി പരിമിതികളുള്ളവര്‍ എന്നിവര്‍ക്കായി കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ കുട്ടികളെ പരിശോധിച്ചു. ആവശ്യമായ സഹായ ഉപകരണങ്ങള്‍ക്കൊപ്പം അര്‍ഹരായവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. 15 ലക്ഷം രൂപ മുതല്‍മുടക്കുള്ള ഉപകരണങ്ങള്‍ അര്‍ഹരായ കുട്ടികള്‍ക്ക് എല്ലാവര്‍ഷവും നല്‍കിവരുന്നു. ബിപിസി ഷാജിമോന്‍ കെ ആര്‍, ഷാന്റി പി ടി, സൗമ്യ രവീന്ദ്രന്‍, എയ്ഞ്ചല്‍ ദാസ്, ബിജിമോള്‍ ദേവസ്യ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

