മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് വണ്ടിപ്പെരിയാറില്‍ പ്രതിഷേധം നടത്തി
മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് വണ്ടിപ്പെരിയാറില്‍ പ്രതിഷേധം നടത്തി

ഇടുക്കി: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സംഘടിപ്പിച്ചു. മാസപ്പടി വിവാദത്തില്‍ വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. കോണ്‍ഗ്രസ് പശുമല ഓഫീസ് പടിക്കല്‍ നിന്നാരംഭിച്ച മാര്‍ച്ച് ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ ടി എച്ച് അബ്ദുല്‍ സമദ്, മണ്ഡലം പ്രസിഡന്റുമാരായ രാജന്‍ കുഴവന്‍മാക്കല്‍, ബാബു ആന്റപ്പന്‍, നേതാക്കളായ എസ് ഗണേശന്‍, കെ മാരിയപ്പന്‍, ടി എം മുഹ്സിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






