മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധം നടത്തി
മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധം നടത്തി

ഇടുക്കി: മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി പ്രതിഷേധ നടത്തി. വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചാണ് പ്രതിഷേധം നടത്തിയത്. ടൗണ്‍ ചുറ്റി നടത്തിയ പ്രകടനം നഗരസഭ മിനി സ്റ്റേഡിയത്തില്‍ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജെ ബെന്നി, ജോയി ആനിത്തോട്ടം, മനോജ് മുരളി, ഷാജി വെള്ളംമാക്കല്‍, എ എം സന്തോഷ്, ഷമേജ് കെ ജോര്‍ജ്, ജോസ് ആനക്കല്ലില്‍, ബാബു പുളിക്കല്‍,പ്രശാന്ത് രാജു, പി എസ് മേരിദാസന്‍, ഷിബു പുത്തന്‍പുരക്കല്‍, റിന്റോ വേലനാത്ത്,കെ എസ് സിജോ, ജോണി വടക്കേക്കര തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






