പഴയ മൂന്നാറിലെ പുതിയ പാലം: ടെന്‍ഡര്‍ ഉടനെന്ന് അഡ്വ. എ രാജ എംഎല്‍എ
പഴയ മൂന്നാറിലെ പുതിയ പാലം: ടെന്‍ഡര്‍ ഉടനെന്ന് അഡ്വ. എ രാജ എംഎല്‍എ
ഇടുക്കി: പഴയ മൂന്നാറില്‍ പ്രളയത്തില്‍ തകര്‍ന്ന ആട്ടുപാലത്തിനുപകരം പുതിയ പാലത്തിന്റെ നിര്‍മാണത്തിന്റെ പ്രാരംഭ നടപടി പുരോഗമിക്കുകയാണെന്ന് അഡ്വ. എ രാജ എംഎല്‍എ. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതായും ടെന്‍ഡര്‍ ഉടന്‍ ആരംഭിക്കുമെന്നും എംഎല്‍എ അറിയിച്ചു. പാലത്തിന്റെ പുനര്‍നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു. 2018ല്‍ മുതിരപ്പുഴയാറിലെ മലവെള്ളപ്പാച്ചിലിലാണ് വര്‍ക്ക്‌ഷോപ്പ്് ക്ലബ്ബിനുസമീപത്തെ ആട്ടുപാലം ഒഴുകിപ്പോയത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പുതിയ പാലത്തിന്റെ നിര്‍മാണം വൈകുകയാണ്. പാലത്തെ ആശ്രയിച്ചിരുന്ന ചൊക്കനാട്, പഴയ മൂന്നാര്‍ മേഖലകളിലെ ആളുകള്‍ യാത്രാക്ലേശത്തിലാണ്. പാലമില്ലാതായതോടെ കിലോമീറ്റര്‍ ചുറ്റിസഞ്ചരിച്ചാണ് ഇവര്‍ വീടുകളില്‍ എത്തുന്നത്.
What's Your Reaction?