കെവിവിഇഎസ് വ്യാപാരോത്സവം: വണ്ടിപ്പെരിയാറില്‍ നറുക്കെടുപ്പ് നടത്തി
കെവിവിഇഎസ് വ്യാപാരോത്സവം: വണ്ടിപ്പെരിയാറില്‍ നറുക്കെടുപ്പ് നടത്തി
ഇടുക്കി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പീരുമേട് നിയോജക മണ്ഡലം വ്യാപാര ഉത്സവം 2026ന്റെ നറുക്കെടുപ്പും സമ്മാനവിതരണവും വണ്ടിപ്പെരിയാറില്‍ നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഹാജി നജീബ് ഇല്ലത്തുപറമ്പില്‍ നറുക്കെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിഗിരിദാസ് സമ്മാനങ്ങല്‍ വിതരണം ചെയ്തു. ഓണ്‍ലൈന്‍ വ്യാപാരം കൂടിവരുന്ന സാഹചര്യത്തില്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങളെ രക്ഷിക്കുക ഒപ്പം ഉപഭോക്താക്കളെയും വ്യാപാരികളെയും ചേര്‍ത്തുപിടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വ്യാപാരോത്സവം സംഘടിപ്പിക്കുന്നത്. ടൗണിലുണ്ടായിരുന്ന വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെവിവിഇഎസ് നിയോജകമണ്ഡലം പ്രസിഡന്റ് ജെയിംസ് മുള്ളൂര്‍ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി റിയാസ് പി ഹമീദ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സണ്ണി മാത്യു, വണ്ടിപ്പെരിയാര്‍ യൂണിറ്റ് പ്രസിഡന്റ് എസ് അന്‍പുരാജ,് പീരുമേട് ജനറല്‍ സെക്രട്ടറി പി എന്‍ രാജു, ട്രഷറര്‍ ഒ എച്ച് താജുദ്ദീന്‍, ജില്ലാ എക്‌സിക്യൂട്ടീവംഗം മധു വാഗമണ്‍, മണ്ഡലം വൈസ് പ്രസിഡന്റ് മനോഹരന്‍ പാമ്പനാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?