കമ്പിളികണ്ടത്ത് എഡിഎസ് ഓണാഘോഷം നടത്തി
കമ്പിളികണ്ടത്ത് എഡിഎസ് ഓണാഘോഷം നടത്തി

ഇടുക്കി: കൊന്നത്തടി പഞ്ചായത്ത് കമ്പിളികണ്ടം വാര്‍ഡ് എഡിഎസും തൊഴിലുറപ്പും ചേര്‍ന്ന് ഓണാഘോഷ പരിപാടി നടത്തി. കമ്പിളികണ്ടം കെ കെ ചെല്ലപ്പന്‍ സ്മാരക ഹാളില്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി പി മല്‍ക്ക ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ യോഗത്തില്‍ അനുമോദിച്ചു. കുടുംബശ്രീ അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിര ശ്രദ്ധേയമായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമംഗല വിജയന്‍ അധ്യക്ഷയായി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രജനി കെ കെ, പാറത്തോട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എന്‍ വിജയന്‍, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ആനി പോള്‍, എഡിഎസ് പ്രസിഡന്റ് ദീപ ബിജു, സെക്രട്ടറി സിനി ഷാജി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. തുടര്‍ന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും നടത്തി.
What's Your Reaction?






