നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി
ഇടുക്കി: നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫന്‍ മുഖ്യാതിഥിയായി. 2024-2026 ബാച്ചില്‍ 40 കേഡറ്റുകളാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. പരേഡ് കമാന്‍ഡര്‍ മുഹമ്മദ് ഇക്ബാല്‍, സെക്കന്‍ഡ് കമാന്‍ഡര്‍ പി എസ് സേതുലക്ഷ്മി, ഫസ്റ്റ് പ്ലറ്റൂണ്‍ കമാന്‍ഡര്‍ ദേവിപ്രിയ എസ് നായര്‍, സെക്കന്‍ഡ് പ്ലറ്റൂണ്‍ കമാന്‍ഡര്‍ അഫ്രേം ജോ മാത്യു എന്നിവര്‍ പരേഡിന് നേതൃത്വം നല്‍കി. എഡിഎന്‍ഒ സുരേഷ് ബാബു കേഡറ്റുകള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാനേജര്‍ ഫാ. തോമസ് വട്ടമല, പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ ചേനംചിറയില്‍, ഫാ. ഷിജോ മങ്ങാടംപള്ളില്‍, ഫാ. ജെറിന്‍ അയിലുമാലില്‍, എസ്എച്ച്ഒ ജെര്‍ലിന്‍ വി സ്‌കറിയ, എസ്‌ഐ ലിജോ പി മാണി, ഹെഡ്മാസ്റ്റര്‍ ജിന്‍സ് ജോസ്, പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, പഞ്ചായത്തംഗം മഞ്ചു പയസ്, പിടിഎ പ്രസിഡന്റ് ജോബി കണ്ടത്തില്‍, അനൂപ് ജോര്‍ജ് തുടങ്ങിയവര്‍ കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. ബാച്ചിലെ മികച്ച കേഡറ്റുകളായി തെരഞ്ഞെടുത്ത ജീസ മരിയ അനീഷ്, പ്രണവ് രതീഷ് എന്നിവര്‍ക്ക് ട്രോഫികള്‍ നല്‍കി. എസ്പിസി യൂണിറ്റില്‍ 3 വര്‍ഷമായി ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായി പ്രവര്‍ത്തിക്കുന്ന പി എം മിധുമോള്‍, ജോബിന്‍ എബ്രഹാം എന്നിവരെ അനുമോദിച്ചു.
What's Your Reaction?