കാറ്ററിങ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 28, 29 തീയതികളില്‍ കോട്ടയത്ത് 

കാറ്ററിങ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 28, 29 തീയതികളില്‍ കോട്ടയത്ത് 

Sep 26, 2026 - 15:09
 0
കാറ്ററിങ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 28, 29 തീയതികളില്‍ കോട്ടയത്ത് 
This is the title of the web page

ഇടുക്കി: കാറ്ററിങ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം വിപുലമായ പരിപാടികളോടെ 28, 29 തീയതികളില്‍ കോട്ടയത്ത് നടക്കും. 28ന് രാവിലെ ഒമ്പതിന് മാമന്‍ മാപ്പിള ഹാളില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. 29ന് ഉച്ചകഴിഞ്ഞ് മൂന്നിന് നഗരത്തില്‍ വര്‍ണാഭമായ കലാരൂപങ്ങളോടെ സാംസ്‌കാരിക ഘോഷയാത്ര, തിരുനക്കര മൈതാനത്ത് സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സക്കറിയ അധ്യക്ഷനാകും. എംപിമാര്‍, എംഎല്‍എമാര്‍, എകെസിഎ സംസ്ഥാന നേതാക്കള്‍ എന്നിവര്‍ സംസാരിക്കും.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്‌മെന്റുകള്‍, കാറ്ററിങ് മേഖലയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. പാക്കേജുകളിലൂടെ ഗുണനിലവാരമില്ലാത്ത ഭക്ഷണവും മറ്റും നല്‍കി ഇവര്‍ ജനത്തെ കബളിപ്പിക്കുന്നത്. കോട്ടയത്ത് വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം നല്‍കാതെ കബളിപ്പിച്ചത് ഇത്തരം തട്ടിപ്പുസംഘങ്ങളാണ്. ഒട്ടേറെയാളുകളാണ് തട്ടിപ്പുകള്‍ക്ക് ഇരയായത്. പണം മുന്‍കൂട്ടി കൈപ്പറ്റിയശേഷം ഭക്ഷണവും മറ്റ് സാധനങ്ങളും യഥാസമയം നല്‍കുന്നില്ല. കൂടാതെ ഓഡിറ്റോറിയങ്ങളില്‍ ആവശ്യമായ മാലിന്യസംസ്‌കരണ സംവിധാനങ്ങളില്ലാത്തതും പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
18വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച സംഘടനയ്ക്ക് സംസ്ഥാനത്തുടനീളം 4000 അംഗങ്ങളുണ്ട്. കോവിഡ്, വെള്ളപ്പൊക്കം, വയനാട് ദുരന്തം തുടങ്ങിയ സാഹചര്യങ്ങളില്‍ സര്‍ക്കാരിനൊപ്പംനിന്ന് പ്രവര്‍ത്തിച്ചു. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പ്രവര്‍ത്തിക്കുന്ന ഏക സംഘടനയാണിത്. സംഘടനയില്‍ കരുതല്‍ സുരക്ഷാപദ്ധതി ആരംഭിച്ച് അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട്. ഈവര്‍ഷം വനിതാവിങ്ങും പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് തോമസ് മാത്യു, ജോര്‍ജ് ഫിലിപ്പ്, ജിനേഷ് ജോസഫ്, ജോഷി ചാക്കോ, റോയി സേവ്യര്‍, സോബിച്ചന്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow