കുഴിത്തൊളു ദീപാ ഹൈസ്‌കൂളിലെ രണ്ട് ബസുകള്‍ കത്തിനശിച്ചു: ലക്ഷങ്ങളുടെ നഷ്ടം: തീപിടിത്തം അറ്റകുറ്റപ്പണിക്കിടെ
കുഴിത്തൊളു ദീപാ ഹൈസ്‌കൂളിലെ രണ്ട് ബസുകള്‍ കത്തിനശിച്ചു: ലക്ഷങ്ങളുടെ നഷ്ടം: തീപിടിത്തം അറ്റകുറ്റപ്പണിക്കിടെ
ഇടുക്കി: കുഴിത്തൊളു ദീപാ ഹൈസ്‌കൂളിലെ രണ്ട് ബസുകള്‍ കത്തിനശിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ബസില്‍നിന്ന് തീ ഉയര്‍ന്നത് ശ്രദ്ധയില്‍പെട്ടതോടെ നാട്ടുകാര്‍ സ്‌കൂള്‍ അധികൃതരെയും ഫയര്‍ ഫോഴ്‌സിനെയും വിവരം അറിയിച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടാമത്തെ ബസിലേയ്ക്കും തീ പടര്‍ന്നു. കട്ടപ്പനയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. സ്‌കൂളില്‍ വിവിധ അറ്റകുറ്റ പണികളുടെ ഭാഗമായി വെല്‍ഡിങ് ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഷോര്‍ട് സര്‍ക്യൂട് ഉണ്ടായതയാണ് പ്രാഥമിക നിഗമനം. കമ്പംമെട്ട് പൊലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. ബസുകള്‍ രണ്ടും കത്തിയമര്‍ന്നത് അടുത്ത അധ്യയന വര്‍ഷം കുട്ടികളുടെ യാത്രയെ ബാധിക്കും
What's Your Reaction?