രാജകുമാരിയില്‍ സ്വാതന്ത്ര്യ ദിനാഘോഷവും സംസ്‌കാരിക സമ്മേളനവും നടത്തും

രാജകുമാരിയില്‍ സ്വാതന്ത്ര്യ ദിനാഘോഷവും സംസ്‌കാരിക സമ്മേളനവും നടത്തും

Aug 12, 2026 - 17:31
 0
രാജകുമാരിയില്‍ സ്വാതന്ത്ര്യ ദിനാഘോഷവും സംസ്‌കാരിക സമ്മേളനവും നടത്തും
This is the title of the web page

ഇടുക്കി: രാജകുമാരി പഞ്ചായത്ത്, വിവിധ സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ സ്വയം സഹായ സംഘങ്ങള്‍, ക്ലബ്ബുകള്‍, വ്യാപാരി സംഘടനകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷ റാലിയും സംസ്‌കാരിക സമ്മേളനവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. റാലിയില്‍ അണിനിരക്കുന്ന മികച്ച സ്‌കൂളുകള്‍, കുടുംബശ്രീ, സ്വയം സഹായ സംഘം, സ്ഥാപനം, വാഹനാലങ്കാരം, നിശ്ചല ദൃശ്യം എന്നിവക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡുകളും നല്‍കും. പഞ്ചായത്തിലെ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവരെ ചടങ്ങില്‍ അനുമോദിക്കും. 15ന് രാവിലെ 9ന് പഞ്ചായത്ത് അങ്കണത്തില്‍ ദേശീയ പതാക ഉയര്‍ത്തല്‍ 9.15ന് മോണ്ട് ഫോര്‍ട്ട് സ്‌കൂളില്‍നിന്ന് ആരംഭിക്കുന്ന വാഹന വിളംബര റാലി അജേഷ് മുകളേല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. 10ന് ഹോളി ക്യൂന്‍സ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കുന്ന സ്വാതന്ത്ര്യദിന റാലി എം എന്‍ ഹരിക്കുട്ടന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. 11ന് മോണ്ട് ഫോര്‍ട്ട് സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന ഫ്‌ളാഷ് മോബ്. തുടര്‍ന്ന് ദേവമാതാ പടിയില്‍ തയ്യാറാക്കിയ സ്റ്റേജില്‍ നടക്കുന്ന സമ്മേളനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെയിസി ജോയി അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എം ഈശ്വരന്‍ ഉദ്ഘാടനംചെയ്യും. കുട്ടിക്കാനം മരിയന്‍ കോളേജ് ഡീന്‍ ഡോ. സാംസണ്‍ തോമസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്തംഗം ജി ശങ്കര്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജനറല്‍ കണ്‍വീനര്‍ ബോസ് പി മാത്യു, പഞ്ചായത്ത് സെക്രട്ടറി ഐ അബീഷ്, കെ ജെ സിജു, വിമലാദേവി മോഹനന്‍, വി വി ജോഷി, പി രാജാറാം, നിഷ ജോര്‍ജ്, രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് കുട്ടികളുടെയും കുടുംബശ്രീ അംഗങ്ങളുടേയും വിവിധ കലാപരിപാടികളും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ എം ഈശ്വരന്‍, ബോസ് പി മാത്യു, ഡെയിസി ജോയി, എം എന്‍ ഹരിക്കുട്ടന്‍, റോയി അമ്പഴച്ചാലില്‍, അബീഷ് ഐസക് തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow