വണ്ടിപ്പെരിയാറില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍
വണ്ടിപ്പെരിയാറില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍
ഇടുക്കി: വണ്ടിപ്പെരിയാറില്‍ എംഡിഎംഎയും കഞ്ചാവും 86000 രൂപയുമായി യുവാവിനെ പൊലീസ് പിടികൂടി. കണ്ണൂര്‍ തലശേരി സെന്‍ട്രല്‍ പൊയിലൂര്‍ പോയിക്കാന്റെവിട വീട്ടില്‍ അരുണ്‍ പവിത്രന്‍ (30) ആണ് പിടിയിലായത്. ഇയാളുടെ ബന്ധുവീടായ വണ്ടിപ്പെരിയാര്‍ 62-ാം മൈല്‍ പള്ളിപ്പടിക്കുസമീപം സ്ഥിരമായി എത്തുന്നുണ്ട് എന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് നിരീക്ഷിച്ച വരികയായിരുന്നു. ചൊവ്വാഴ്ച രാത്രി 9ന് തലശ്ശേരിയില്‍നിന്ന് ഇയാള്‍ പുറപ്പെട്ടിട്ടുണ്ടെന്നുള്ള വിവരം മൊബൈല്‍ ഫോണിന്റെ ടവര്‍ ഉപയോഗിച്ച് പൊലീസിന് ലഭിക്കുകയും നിരീക്ഷണം നടത്തുന്നതിനിടയില്‍ രാവിലെ 7ന് വണ്ടിപ്പെരിയാറില്‍ ബന്ധുവീട്ടില്‍ ഇയാള്‍ എത്തി. ഈ സമയം ഇയാളുടെ പക്കല്‍ ലഹരിവസ്തുക്കള്‍ ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ അമൃത സിംഗ് നായകത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ ഇയാളുടെ കാറില്‍നിന്ന് 86000 രൂപയും 3.8 ഗ്രാം എംഡിഎംഎഎം, 10 ഗ്രാമില്‍ അധികമുള്ള കഞ്ചാവും പിടികൂടി. ഇയാള്‍ക്കെതിരെ മുമ്പും കണ്ണൂര്‍ ജില്ലയില്‍ വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതി പിടിയിലായത്.
What's Your Reaction?