ഭൂനിയമ ഭേദഗതി ചട്ടം: മന്ത്രി റോഷി അഗസ്റ്റിന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ചെറുതോണിയില്‍ മാര്‍ച്ചും ധര്‍ണയും നടത്തി
ഭൂനിയമ ഭേദഗതി ചട്ടം: മന്ത്രി റോഷി അഗസ്റ്റിന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ചെറുതോണിയില്‍ മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടത്തിലൂടെ മലയോര ജനതയെ വഞ്ചിച്ച മന്ത്രി റോഷി അഗസ്റ്റിന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ചെറുതോണിയിലെ മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് മന്ത്രിയുടെ ഓഫീസിന് സമീപം പൊലീസ് തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് ദേവസ്യ അധ്യക്ഷനായി. അഭിവാധ്യം അര്‍പ്പിച്ച് ഡിസിസി പ്രസിഡന്റ് സി പി മാത്യു, ജോയി വെട്ടിക്കുഴി, ടോണി തോമസ്, എ പി ഉസ്മാന്‍, സോയിമോന്‍ സണ്ണി, അനിഷ് ജോര്‍ജ്, സി പി സലിം, ഷാനി വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു. യോഗത്തിനുശേഷം റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് മാറ്റി.
What's Your Reaction?






