ഗോത്ര സംസ്‌കാരത്തിന്റെ ശേഷിപ്പുകളായി ഇടുക്കി വെള്ളാപ്പാറയിലെ മുനിയറകള്‍
ഗോത്ര സംസ്‌കാരത്തിന്റെ ശേഷിപ്പുകളായി ഇടുക്കി വെള്ളാപ്പാറയിലെ മുനിയറകള്‍

ഇടുക്കി: ആദിമ മനുഷ്യവാസത്തിന്റെ ശേഷിപ്പുകളായ മുനിയകള്‍ ജില്ലാ ആസ്ഥാനത്തും. ഇടുക്കി വെള്ളപ്പാറ ശ്രീമഹേശ്വരി ക്ഷേത്രത്തിനുസമീപമാണ് 5 മുനിയറകള്‍ സ്ഥിതി ചെയ്യുന്നത്. ഗോത്ര സംസ്‌കാരത്തെയും കേരളത്തിന്റെ ശിലായുഗ കാലഘട്ടത്തെയും അടയാളപ്പെടുത്തുന്നതാണ് മുനിയറകള്‍. ആദിവാസി സമൂഹത്തിന്റെ കൈവശ ഭൂമികളില്‍ ജനവാസം വ്യാപകമായതോടെയാണ് ഇത്തരം ചരിത്രശേഷിപ്പുകള്‍ പ്രത്യക്ഷമായിത്തുടങ്ങിയത്.
സാങ്കേതികവിദ്യകള്‍ ഒന്നുമില്ലാതിരുന്ന കാലത്ത് ഒരേ വലുപ്പത്തിലും ആകൃതിയിലും കല്ലുകള്‍ രൂപപ്പെടുത്തി നിര്‍മിച്ച മുനിയറകളില്‍ അന്നത്തെ ഗോത്രത്തലവന്‍മാരെ സംസ്‌കരിച്ചിരുന്നതായും കൂടാതെ ഇവ അവരുടെ വാസസ്ഥലമായിരുന്നതായും പറയപ്പെടുന്നു. പുരാവസ്തു വിഭാഗത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെങ്കിലും ഇവ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. സംരക്ഷിക്കപ്പെട്ടാല്‍ ചരിത്ര വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമെല്ലാം പുരാവസ്തു ഗവേഷകര്‍ക്കും ഏറെ പ്രയോജനപ്പെടും.
What's Your Reaction?






