കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ വാഹന പ്രചരണ ജാഥ വണ്ടിപ്പെരിയാറില്‍ സമാപിച്ചു
കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ വാഹന പ്രചരണ ജാഥ വണ്ടിപ്പെരിയാറില്‍ സമാപിച്ചു

ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി) വാഹന പ്രചരണ ജാഥ വണ്ടിപ്പെരിയാറില്‍ സമാപിച്ചു. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ക്യാപ്റ്റനായ ജാഥ പീരുമേട് തോട്ടം മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് സമാപിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി 9 വര്‍ഷം കഴിഞ്ഞിട്ടും പൂട്ടി കിടക്കുന്ന തേയിലത്തോട്ടങ്ങള്‍ തുറക്കുന്നതിനും തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്‍കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. ലയങ്ങളുടെ പുനരുദ്ധരാണത്തിന് 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഗ്രാറ്റുവിറ്റി, പി എഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന മാനേജ്‌മെന്റിന്റെ നിലപാടില്‍ സര്‍ക്കാരും ഉറച്ചുനില്‍ക്കുകയാണ്. ഇവയൊക്കെ ചൂണ്ടിക്കാട്ടിയാണ് വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചത്. സമാപന സമ്മേളനം മുന്‍ എംഎല്‍എ എ കെ മണി ഉദ്ഘാടനം ചെയ്തു. കെപിഡബ്ല്യു യൂണിയന്‍ വര്‍ക്കിങ് കമ്മിറ്റിയംഗം പി നാളിനക്ഷന്‍ അധ്യക്ഷനായി. ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി പി ആര്‍ അയ്യപ്പന്‍, കെപിഡബ്ല്യു യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത്, ഡിസിസി ജനറല്‍ സെക്രട്ടറി ആര്‍ ഗണേശന്‍, കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരക്കാട്ടില്‍, ഐഎന്‍ടിയുസി പീരുമേട് റീജണല്‍ പ്രസിഡന്റ് കെ എ സിദ്ദിഖ്, മണ്ഡലം പ്രസിഡന്റുമാരായ രാജന്‍ കൊഴുവമാക്കല്‍, ബാബു ആന്റപ്പന്‍, നേതാക്കളായ എം ഉദയസൂര്യന്‍, ടി എം ഉമ്മര്‍, ശാരി ബിനുശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






