ഓണം വിപണിക്ക് തിരിച്ചടിയായി നേന്ത്രക്കായ വില വര്‍ധന
ഓണം വിപണിക്ക് തിരിച്ചടിയായി നേന്ത്രക്കായ വില വര്‍ധന

ഇടുക്കി: ഓണം എത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ നേന്ത്രക്കായുടെ വില കുതിക്കുന്നു. കൂടാതെ വെളിച്ചെണ്ണയുടെയും ഓയിലിന്റെയും വിലക്കയറ്റം ഓണം വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. ഉപ്പേരിക്കും, ശര്‍ക്കര വരട്ടിക്കും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇരട്ടി വിലയാണ് വിപണയില്‍. 60 രൂപയ്ക്കാണ് നേന്ത്രക്കായ കച്ചവടക്കാര്‍ ഇടനിലക്കാരില്‍ നിന്നും വാങ്ങുന്നത്. എന്നാല്‍ എണ്ണയുടെ വിലകൂടി ചേര്‍ക്കുമ്പോള്‍ 300 രൂപയ്ക്ക് മുകളില്‍ വിലയിട്ടാണ് ഉപ്പേരിയും, ശര്‍ക്കര വരട്ടിയും വിപണിയില്‍ ലഭിക്കുന്നത്. ഇത് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കച്ചവടം കുറയുന്നതിന് കാരണമാകുമെന്ന് വ്യാപാരികള്‍ പറയുന്നു.
ഈ വര്‍ഷം വാഴ കൃഷിയിലെ നാശം കര്‍ഷകരെ ബാധിക്കുന്നതുപോലെ കച്ചവടക്കാരെയും ബാധിക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് നേന്ത്രക്കായ വില കുറച്ച് ലഭിക്കുമെങ്കിലും നാടന്‍ കായ്കള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. അതിനാല്‍ ചെറുകിട കച്ചവടക്കാര്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുകയാണ്. ഓണത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിപണി കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ചെറുകിട വ്യാപാരികള്‍.
What's Your Reaction?






