കാന്തല്ലൂര്‍ ടൗണില്‍ പരിഭ്രാന്തി പരത്തി മോഴയാന
കാന്തല്ലൂര്‍ ടൗണില്‍ പരിഭ്രാന്തി പരത്തി മോഴയാന

ഇടുക്കി: കാന്തല്ലൂരിലെ ജനവാസ മേഖലയില്‍ പതിവായിറങ്ങുന്ന മോഴ ആന പരിഭ്രാന്തി പരത്തുന്നതായി നാട്ടുകാര്‍. കാന്തല്ലൂര്‍ പഞ്ചായത്ത് ജങ്ഷനിലെത്തിയ ആന പരസ്യ ബോര്‍ഡ് നശിപ്പിക്കുകയും പഞ്ചായത്തിന് മുമ്പില്‍ നിന്നവരുടെ നേരെ പാഞ്ഞടുക്കുകയും ചെയ്തു. പ്രദേശവാസിയായ മതിയഴകന്റെ വീടിനുമുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ ആക്രമിച്ച ആന, സമീപത്തെ മറ്റൊരു വീടും ആക്രമിക്കാന്‍ ശ്രമിച്ചു. ഏതാനും ആഴ്ചകളായി മോഴ ആന പതിവായി ജനവാസ മേഖലയില്‍ ഇറങ്ങാറുണ്ട്. കഴിഞ്ഞ ദിവസം രണ്ട് ബൈക്ക് യാത്രികര്‍ക്ക് നേരെ പാഞ്ഞെടുത്തിരുന്നു. വ്യാപക കൃഷി നാശവും വരുത്താറുണ്ട. ആക്രമണ സ്വഭാവത്തോടെ ആന പതിവായി ജനവാസ മേഖലയില്‍ ഇറങ്ങിയിട്ടും വന മേഖലയിലേയ്ക്ക് തുരത്താന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.
What's Your Reaction?






