ജില്ലാ വടംവലി മത്സരം വെള്ളയാംകുടിയില്‍
ജില്ലാ വടംവലി മത്സരം വെള്ളയാംകുടിയില്‍

ഇടുക്കി: വോയിസ് ഓഫ് വെള്ളയാംകുടിയുടെ നേതൃത്വത്തില്‍ ജില്ലാ വടംവലി മത്സരം നടന്നു. കട്ടപ്പന എഎസ്പി രാജേഷ് കുമാര്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു. 27 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ചെങ്കുളം ബ്രദേഴ്‌സ് ഒന്നാം സ്ഥാനവും, ന്യൂ സെവന്‍ വെള്ളിലാംങ്കണ്ടം രണ്ടാം സ്ഥാനവും, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് പൂമാങ്കണ്ടം മൂന്നാം സ്ഥാനവും യുവാ അടിമാലി നാലാം സ്ഥാനവും നേടി. 15000, 10000 , 7000, 5000 തുടങ്ങിയ ക്യാഷ് അവാര്‍ഡുകളും ട്രോഫിയും നല്‍കി. വോയ്‌സ് ഓഫ് വെള്ളയാംകുടി പ്രസിഡന്റ് സലിം എം.എച്ച് അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ രജിത രമേഷ് , ബീന സിബി, ഇടുക്കി സിഐ സന്തോഷ് സജീവ്,ക്ലബ് സെക്രട്ടറി പ്രശാന്ത് പാമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






