അഖില ലോക സണ്‍ഡേ സ്‌കൂള്‍ ദിനാഘോഷം
അഖില ലോക സണ്‍ഡേ സ്‌കൂള്‍ ദിനാഘോഷം

ഇടുക്കി: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ കുമളി സെന്റര്‍ സണ്‍ഡേ സ്‌കൂള്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ അഖില ലോക സണ്‍ഡേ സ്‌കൂള്‍ ദിനാഘോഷവും പൊതുസമ്മേളനവും നടന്നു. ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ കട്ടപ്പന സെന്ററിലെ 17 ഇടവകകളില്‍ നിന്ന് നിരവധി പേര്‍ പങ്കെടുത്തു. കട്ടപ്പന ബദേല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ നടന്ന പൊതുയോഗത്തില്‍ ആല്‍ബിന്‍ കെ മനോജ് അധ്യക്ഷനായി. നിസ സൂസന്‍ ബിനു, ജോര്‍ജ് ടോം, കൃപ മറിയം ജോണ്‍ എന്നിവര്‍ സംസാരിച്ചു. സെന്റര്‍ സണ്‍ഡേ സ്‌കൂള്‍ പ്രസിഡന്റ് റവ. വിജയ് മാമന്‍ മാത്യു, റവ. ജിതിന്‍ കെ വര്‍ഗീസ്, റവ. ലിജു ടി വര്‍ഗീസ് നേതൃത്വം നല്‍കി.
What's Your Reaction?






