സഞ്ചാരികളെ ആകര്‍ഷിച്ച് ഏലപ്പാറ വാഗമരം വ്യൂ പോയിന്റ്
സഞ്ചാരികളെ ആകര്‍ഷിച്ച് ഏലപ്പാറ വാഗമരം വ്യൂ പോയിന്റ്

ഇടുക്കി: സമൂഹമാധ്യമങ്ങളില്‍ റീല്‍സുകളിലൂടെയും അന്യഭാഷ ചലച്ചിത്ര ഗാനങ്ങളിലൂടെയും ശ്രദ്ധയാകര്‍ഷിച്ച ഏലപ്പാറ വാഗമരം വ്യൂ പോയിന്റ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുന്നു. പ്രതിദിനിം നൂറുകണക്കിന് സന്ദര്‍ശകരാണ് ഇതുവഴി എത്തുന്നത്. വാഗമണ്ണില്‍ എത്തുന്ന സഞ്ചാരികളുടെയും മലയോര ഹൈവേയിലൂടെ കടന്നുപോകുന്ന യാത്രികരുടെയും വിശ്രമകേന്ദ്രമാണിവിടം. യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചിത്രീകരിച്ച ഇവിടുത്തെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
പച്ചപുതച്ച തേയില തോട്ടങ്ങളുടെയും മലകളെ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന മലയോരഹൈവേയുടെയും കാഴ്ചകളും സദാസമയം വീശുന്ന കാറ്റും സന്ദര്‍ശകരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു.
മലയോര ഹൈവേ നിര്‍മാണത്തിനിടെ ഇവിടം സഞ്ചാരികള്‍ക്ക് വിശ്രമിക്കുന്നതിനും സമയം ചെലവഴിക്കുന്നതിനുമായി നവീകരിച്ചിരുന്നു. സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ കാണാന്‍ നടപ്പാതയും ഒരുക്കിയിട്…
What's Your Reaction?






