ബാക്ക് വേര്‍ഡ് ക്ലാസ് ക്രിസ്ത്യന്‍ ഫെഡറേഷന്‍ സ്ഥാപകദിനം ആചരിച്ചു
ബാക്ക് വേര്‍ഡ് ക്ലാസ് ക്രിസ്ത്യന്‍ ഫെഡറേഷന്‍ സ്ഥാപകദിനം ആചരിച്ചു
ഇടുക്കി: ബാക്ക് വേര്‍ഡ് ക്ലാസ് ക്രിസ്ത്യന്‍ ഫെഡറേഷന്റെ 73-ാമത് സ്ഥാപകദിനം ആചരിച്ചു. തുല്യത, സഹവര്‍ത്തിത്വം, ശാക്തികരണം' എന്ന ആശയം ഉയര്‍ത്തി നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ഫാ. ബിജി അബ്രാഹം ഉദ്ഘാടനം ചെയ്തു. കേരത്തിലെ പട്ടികജാതി ക്രൈസ്തവരുടെ പുരോഗതി ലക്ഷ്യമിട്ട് 1952 മാര്‍ച്ച് 24ന് വി.ഡി. ജോണിന്റെയും സ്റ്റീഫന്‍ അച്ചന്റെയും നേതൃത്വത്തില്‍ ആരംഭിച്ച സംഘടനയാണ് ബാക്ക് വേര്‍ഡ് ക്ലാസ് ക്രിസ്ത്യന്‍ ഫെഡറേഷന്‍. ജില്ലാ പ്രസിഡന്റ് മാത്യുസ് കമ്പിളികണ്ടം അധ്യക്ഷതനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഫാ. ബേബി പള്ളിപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. വര്‍ക്കിങ് പ്രസിഡന്റ് എന്‍.എ. ബാബു, ജോയി ആറ്റുംകര, ഫാ. ജസ്‌വിന്‍ യഥി ചാക്കോ, ബെന്നി തൊടുപുഴ, എ.ജെ സാബു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?