ബോധി പുരസ്‌കാരം സുനില്‍ പി. ഇളയിടത്തിന്
ബോധി പുരസ്‌കാരം സുനില്‍ പി. ഇളയിടത്തിന്

ഇടുക്കി: കാഞ്ചിയാര്‍ ബോധി ഗ്രന്ഥശാലയുടെ ബോധി പുരസ്‌കാരം പ്രശസ്ത ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ സുനില്‍ പി. ഇളയിടത്തിന് ലഭിച്ചു. 11,111 രൂപയും പ്രശസ്തിപത്രവും വെങ്കല ശില്‍പവുമടങ്ങുന്നതാണ് അവാര്‍ഡ്. ഗ്രന്ഥശാലയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 21 ന് നടക്കുന്ന ബോധി സാംസ്‌കാരികോത്സവത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പുരസ്‌കാരം സമര്‍പ്പിക്കും. ഒരുദിവസം നീണ്ടുനില്‍ക്കുന്ന സംസ്‌കാരികോത്സവത്തില്‍ പ്രമുഖ കലാസാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. കാഞ്ചിയാര്‍ രാജന്‍, കെ.ആര്‍ രാമചന്ദ്രന്‍, മോബിന്‍ മോഹന്‍, ജയിംസ് പി ജോസഫ്, കെ. ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് സാംസ്‌കാരിക രംഗത്തെ ഇടപെടലുകള്‍ പരിഗണിച്ച് സുനില്‍ പി. ഇളയിടത്തിനെ തെരഞ്ഞെടുത്തത്.
ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കവിയരങ്ങ്, തെരുവോര ചിത്രരചന, സെമിനാറുകള്‍, അനുസ്മരണങ്ങള്‍, പുസ്തക ചര്‍ച്ചകള്‍, സുവനീര്‍ പ്രകാശനം തുടങ്ങിയവ സംഘടിപ്പിക്കും. രണ്ടര പതിറ്റാണ്ടിനിടെ ശ്രദ്ധേയങ്ങളായ സാംസ്‌കാരിക ഇടപെടലുകള്‍ ബോധി ഗ്രന്ഥശാല നടത്തി. ഒട്ടേറെ പ്രതിഭകളെ കലാസാഹിത്യ സാംസ്‌കാരിക രംഗത്ത് വാര്‍ത്തെടുക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് മോബിന്‍ മോഹന്‍ കാഞ്ചിയാര്‍ രാജന്‍, ജയിംസ് പി ജോസഫ്, കെ.പി.സജി, ഷേണായി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
What's Your Reaction?






