ചക്കുപള്ളം പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് കമ്പിളി പുതപ്പുകള്‍ വിതരണം ചെയ്തു
ചക്കുപള്ളം പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് കമ്പിളി പുതപ്പുകള്‍ വിതരണം ചെയ്തു

ഇടുക്കി: ചക്കുപള്ളം പഞ്ചായത്തില്‍ വയോജനങ്ങള്‍ക്കുള്ള കമ്പിളി പുതപ്പുകള്‍ വിതരണം ചെയ്തു. പ്രസിഡന്റ് ജോസ് ആന്‍സല്‍ പുതുമന ഉദ്ഘാടനം ചെയ്തു. വയോജന ക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4,90,000 രൂപ ചെലവഴിച്ചാണ് 760 ഗുണഭോക്താക്കള്‍ക്കാണ് കമ്പിളിപ്പുതപ്പുകള്‍ വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് വത്സമ്മ ജയപ്രകാശ് അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ആഷാ സുകുമാര്‍, മാത്യു പി ടി, ബിന്ദു അനില്‍കുമാര്‍, അംഗങ്ങളായ പി കെ രാമചന്ദ്രന്‍, അന്നക്കുട്ടി വര്‍ഗീസ്, മറിയാമ്മ ചെറിയാന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എ ജാസ്മിന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






