പ്രതിക്കനുകൂലമായി വിധി വരാന്‍ കാരണം പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച: വി ഡി സതീശന്‍
പ്രതിക്കനുകൂലമായി വിധി വരാന്‍ കാരണം പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച: വി ഡി സതീശന്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിക്ക് അനുകൂലമായി വിധിയുണ്ടാകാന്‍ കാരണം അന്വേഷണ ഉദ്യോഗസ്ഥന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ നിയമസഹായം നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിക്ക് അനുകൂലമായുള്ള വിധി അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. വിധി വായിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഗുരുതരമായ വീഴ്ച വരുത്തിയതായി മനസിലായി. മുതിര്‍ന്ന അഭിഭാഷകരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. കുടുംബത്തിന് ആവശ്യമായ നിയമസഹായവും നല്‍കും. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വീഴ്ചവരുത്തിയതായും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടിയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളുമായി പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച നടത്തി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് സി പി മാത്യു, മുന്‍ ഡിസിസി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍. ഡിസിസി സെക്രട്ടറി ബിജോ മാണി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
What's Your Reaction?






