നിര്‍മലാസിറ്റിയില്‍ 4.6 ഏക്കര്‍ സ്ഥലം നല്‍കും: ഇഎസ്‌ഐ ആശുപത്രി വരുന്നു
നിര്‍മലാസിറ്റിയില്‍ 4.6 ഏക്കര്‍ സ്ഥലം നല്‍കും: ഇഎസ്‌ഐ ആശുപത്രി വരുന്നു

ഇടുക്കി: ഡീന്‍ കുര്യാക്കോസ് എംപിയുടെ ഇടപെടലില്‍ അനുവദിച്ച ഇഎസ്‌ഐ ആശുപത്രിക്ക് കെട്ടിടം നിര്‍മിക്കാന്‍ നിര്‍മലാസിറ്റിയില്‍ 4.6 ഏക്കര്‍ സ്ഥലം കൈമാറും. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കൈമാറാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചതായി ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി പറഞ്ഞു. 100 കിടക്കകളുള്ള ആശുപത്രി ഹൈറേഞ്ചില്‍ ആരംഭിക്കാന്‍ എംപി ഇടപെട്ടതോടെ സ്ഥലം നല്‍കാമെന്ന് നഗരസഭ സന്നദ്ധത അറിയിച്ചു. ആശുപത്രിയുടെ നിര്‍മാണം ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ഹൈറേഞ്ചിലെ തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിദഗ്ധ ചികിത്സ ലഭിക്കും. നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാ സഹായങ്ങളും നല്‍കുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
What's Your Reaction?






