മഴ ശക്തം: ഇരുട്ടിൽ ഹൈറേഞ്ച്
മഴ ശക്തം: ഇരുട്ടിൽ ഹൈറേഞ്ച്

ഇടുക്കി: മഴ ആരംഭിച്ച് നാല് ദിവസം പിന്നിട്ടിട്ടും ഹൈറേഞ്ചില്‍ വെളിച്ചം വീണിട്ടില്ല. അയ്യപ്പന്‍കോവില്‍, പീരുമേട്, ഏലപ്പാറ, ഉപ്പുതറ, വണ്ടിപ്പെരിയാര്‍, കുമളി പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയുടെ വിവിധ ഭാഗങ്ങളിലും നാല് ദിവസമായി വൈദ്യുതിയില്ല. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ മരുതുംപേട്ട, ഹെവന്‍വാലി മേഖലകളില്‍ ഞായറാഴ്ച നഷ്ടമായ വൈദ്യുതി ബന്ധം ഇന്നുവരെ രാത്രിയിലും പുനസ്ഥാപിച്ചിട്ടില്ല. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ ഒറ്റപ്പെട്ടയിടങ്ങളിലും സ്ഥിതി ഇതു തന്നെ.
കൊച്ചു കുട്ടികളും പ്രായമുള്ളവരും രോഗികളുമാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്. തണുത്ത അന്തരീക്ഷത്തില്‍ സൂക്ഷിക്കേണ്ട മരുന്നുകളടക്കം കേടാകുന്നു. മൂന്നു ദിവസമായി വൈദ്യുതി ഇല്ലാത്തതിനാല്‍ മൊബൈല്‍ ഫോണുകള്‍ നിശ്ചലമാണ് ടൗണില്‍ ജനറേറ്ററുള്ള സ്ഥാപനങ്ങളിലെത്തിയാണ് ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നത്.
മഴ കാലത്ത് വൈദ്യുതി മുടങ്ങാറുണ്ടെങ്കിലും ഉടന്‍ തന്നെ പുനസ്ഥാപിക്കുന്നതാണ.്
മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതുകൊണ്ട് കുടിവെള്ളവും ലഭ്യമല്ല. മഴവെള്ളം ഉപയോഗിച്ചാണ ്ഭക്ഷണം പാകം ചെയ്യുന്നത്. ഇന്നലെ മഴയ്ക്ക് ശമനമുണ്ടായെങ്കിലും വൈദ്യുതി പുനസ്ഥാപിക്കാത്താത് വൈദ്യുത വകുപ്പിന്റെ അനാസ്ഥയാണെന്നാണ് ആരോപണം. മഴക്കാല മുന്നൊരുക്കങ്ങള്‍ വൈദ്യുതി വകുപ്പ് നടത്തത്താണ് ഇത്തരം അവസ്ഥയിലേക്കെത്തിച്ചതെന്നാണ് ആരോപണം.
What's Your Reaction?






