കാട്ടുപന്നി ശല്യത്തില്‍ വലഞ്ഞ് കട്ടപ്പന നത്തുകല്ല് മേഖല: ഗൃഹനാഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കാട്ടുപന്നി ശല്യത്തില്‍ വലഞ്ഞ് കട്ടപ്പന നത്തുകല്ല് മേഖല: ഗൃഹനാഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി: കട്ടപ്പന നത്തുകല്ല് മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷം. വീട്ടുമുറ്റത്തുകൂടി പാഞ്ഞെത്തിയ കാട്ടുപന്നികളില്‍നിന്ന് ഗൃഹനാഥന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നെയ്‌വേലിക്കുന്നേല്‍ സെബാസ്റ്റ്യന്‍ കുര്യനാണ് കഴിഞ്ഞദിവസം കാട്ടുപന്നികളുടെ മുന്നില്‍പെട്ടത്. വീട്ടുമുറ്റത്തേയ്ക്ക് ഇറങ്ങുന്നതിനിടെയാണ് രണ്ടെണ്ണം മുന്നിലേക്ക് ചാടിവീണത്. പെട്ടെന്ന് വീടിനുള്ളിലേക്ക് ഓടിക്കയറിയതിനാല്‍ രക്ഷപ്പെട്ടു.
രാപകല്‍ വ്യത്യാസമില്ലാതെ മേഖലയില്‍ കാട്ടുപന്നികള്‍ കൃഷിയിടങ്ങളില്‍ വിഹരിക്കുകയാണെന്ന് ആളുകള്‍ പറയുന്നു. ഇവറ്റകള്‍ കര്‍ഷകരുടെ ജീവന് ഭീഷണിയായി മാറിക്കഴിഞ്ഞു. നിരവധിപേരുടെ പുരയിടങ്ങളില്‍ കൃഷിനാശമുണ്ടാക്കി.
What's Your Reaction?






