വണ്ടിപ്പെരിയാറില്‍ തോട്ടത്തില്‍ കടുവ ചത്തനിലയില്‍
വണ്ടിപ്പെരിയാറില്‍ തോട്ടത്തില്‍ കടുവ ചത്തനിലയില്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ രാജമുടിയില്‍ തോട്ടത്തില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. അഞ്ചു വയസ് പ്രായം തോന്നിക്കുന്ന പെണ്‍കടുവയുടെ ജഡമാണ് കണ്ടത്. തോട്ടത്തില്‍ മരുന്ന് തളിക്കാന്‍ എത്തിയ തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത്. ജീവനുള്ളതാണെന്നു കരുതി ഇവര്‍ ഓടി സമീപത്തെ റോഡില്‍ കയറി. പിന്നീട് ശബ്ദമുണ്ടാക്കിയിട്ടും കടുവ പോയില്ല. തുടര്‍ന്ന്, വനപാലകരെ വിവരമറിയിച്ചു. എരുമേലി റേഞ്ച് ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കടുവ ചത്തതാണെന്ന് സ്ഥിരീകരിച്ചു.
കുമളി ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍ അനുരാജ് സ്ഥലത്തെത്തി ജഡം പരിശോധിച്ചു. ഇന്‍ക്വസ്റ്റ് തയാറാക്കി ജഡം തേക്കടിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ കാരണം വ്യക്തമാകൂ. അതേസമയം കഴിഞ്ഞയാഴ്ച പ്രദേശവാസികള്‍ മേഖലയില്‍ കടുവയെ കണ്ടതായി പറഞ്ഞു.
What's Your Reaction?






