പ്രതിയെ രക്ഷപ്പെടുത്താന്‍ പൊലീസും പ്രോസിക്യൂഷനും ഉന്നത ഭരണകക്ഷി നേതാക്കളും ഗൂഡാലോചന നടത്തി: കോണ്‍ഗ്രസ്
പ്രതിയെ രക്ഷപ്പെടുത്താന്‍ പൊലീസും പ്രോസിക്യൂഷനും ഉന്നത ഭരണകക്ഷി നേതാക്കളും ഗൂഡാലോചന നടത്തി: കോണ്‍ഗ്രസ്

ഇടുക്കി: വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ പൊലീസും പ്രോസിക്യൂഷനും ഉന്നത ഭരണകക്ഷി നേതാക്കളും ഗൂഡാലോചന നടത്തിയതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പ്രോസിക്യൂട്ടറെ ബാര്‍ കൗണ്‍സില്‍ നിന്ന് പുറത്താക്കണം. അന്വേഷണ ഉദ്യോഗസ്ഥന്റെ സാമ്പത്തിക സ്രോതസും അന്വേഷിക്കണം. കേസിലെ പ്രതി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനുമാണ്. അന്വേഷണം വഴിതെറ്റിക്കുന്നതിനും പ്രതിയെ രക്ഷപ്പെടുത്താനും തുടക്കം മുതല്‍ നീക്കമുണ്ടായി. മരണത്തില്‍ ദുരൂഹതയില്ലെന്നുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍ ടി. ഡി. സുനില്‍കുമാറിന്റെ വെളിപ്പെടുത്തലും പോസ്റ്റ്മാര്‍ട്ടം ചെയ്യാതെ മൃതദേഹം സംസ്‌കരിക്കാന്‍ സിപിഎം നേതാക്കളും സ്ഥലം എംഎല്‍എയും വലിയ സമ്മര്‍ദം നടത്തി. വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.
അന്വേഷണ ഉദ്യോഗസ്ഥന്‍ ടി. ഡി സുനില്‍കുമാറിനെതിരെ നിരവധി പരാതികള്‍ ഉണ്ടായിട്ടും ഉന്നതരായ സിപിഎം നേതാക്കളുമായുള്ള ബന്ധം മൂലം എല്ലാ അന്വേഷണങ്ങളില്‍ നിന്നും അച്ചടക്ക നടപടികളില്‍ നിന്നും ഇയാള്‍ രക്ഷപെട്ടു. പ്രതിയെ ജയിലില്‍ നിന്ന് പുറത്തിറക്കുന്നതിനും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനും പൊലീസ് കാണിച്ച ഉത്സാഹം കണ്ടാല്‍ കാര്യങ്ങള്‍ മനസിലാക്കാം.
കട്ടപ്പനയില്‍ സീനിയര്‍ അഭിഭാഷകര്‍ ഉണ്ടായിട്ടും ജില്ലക്കുപുറത്തുള്ള അഭിഭാഷകരെ പ്രതിക്കു വേണ്ടി കേസ് നടത്തുന്നതിന് വന്‍തുക നല്‍കി സിപിഎം നേതാക്കന്‍മാര്‍ ഏര്‍പ്പാട് ചെയ്തുകൊടുത്തു. ഈ അഭിഭാഷകനും സിപിഎം നോമിനിയായ പബ്ലിക്ക് പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനും സിപിഎം നേതാക്കളും കൂടി നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് കേസ് അട്ടിമറിച്ച നേതാക്കള്‍ ആരോപിച്ചു. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, ഡിസിസി ജനറല്‍ സെക്രട്ടറി പി.ആര്‍. അയ്യപ്പന്‍, നേതാക്കളായ സി.എസ്. യശോധരന്‍, തോമസ് മൈക്കിള്‍, അഡ്വ. ജയിംസ് കാപ്പന്‍, ജിറ്റോ ഇലിപ്പുലിക്കാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
What's Your Reaction?






