കട്ടപ്പനയില്‍ സംയുക്ത ക്രിസ്തുമസ് ആഘോഷം 17ന്
കട്ടപ്പനയില്‍ സംയുക്ത ക്രിസ്തുമസ് ആഘോഷം 17ന്

ഇടുക്കി : കട്ടപ്പനയിലെ സംയുക്ത ക്രിസ്തുമസ് ആഘോഷം 17ന് വൈകിട്ട് അഞ്ചിന് കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ നടക്കും. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ ജോസ് പുളിയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ്. വിവിധ ക്രൈസ്തവ സഭകള്‍, വൈഎംസിഎ, ഹൈറേഞ്ച് കമ്മ്യൂണിക്കേഷന്‍സ്(എച്ച്.സി.എന്‍), പ്രസ് ക്ലബ് കട്ടപ്പന, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന കാര്‍ഡമം വാലി, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന, മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് കട്ടപ്പന, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന എലൈറ്റ്, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ആഘോഷം.
എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ചെയര്‍മാന്‍ റവ. വര്‍ഗ്ഗീസ് ജേക്കബ് കോര്‍ എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിക്കും. കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി വികാരി ഫാ. ജോസ് മാത്യു പറപ്പള്ളില്‍ കേക്ക് മുറിക്കും. വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോനാ ചര്‍ച്ച് വികാരി ഫാ. തോമസ് മണിയാട്ട് മുഖ്യപ്രഭാഷണം നടത്തും. എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് ജേക്കബ്, കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി സജോ ജോഷി മാത്യു, കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ പള്ളി വികാരി റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, കട്ടപ്പന സെന്റ് ജോണ്‍സ് സി.എസ്.ഐ. പള്ളി വികാരി റവ. ഡോ. ബിനോയി പി. ജേക്കബ്, വെള്ളയാംകുടി ബഥേല്‍ മാര്‍ത്തോമ്മാ പള്ളി വികാരി റവ. റിറ്റോ റെജി, നരിയമ്പാറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. കുര്യാക്കോസ് വാലയില്‍, കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു ചാക്കോ വാലുപറമ്പില്‍, കട്ടപ്പന സെന്റ് പോള്‍സ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി വികാരി ഫാ. ഈപ്പന്‍ പുത്തന്‍പറമ്പില്‍, കൊച്ചുകാമാക്ഷി സെന്റ് തോമസ് മലങ്കര കാത്തലിക് പള്ളി വികാരി ഫാ. അലക്സ് പീടികയില്‍ എന്നിവര്‍ സന്ദേശം നല്‍കും.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കട്ടപ്പന എച്ച്.സി.എന്‍. എംഡി ജോര്‍ജി മാത്യു, കട്ടപ്പന വൈഎംസിഎ പ്രസിഡന്റ് സിറില്‍ മാത്യു, കട്ടപ്പന പ്രസ്സ് ക്ലബ് പ്രസിഡന്റ് ജെയ്ബി ജോസഫ്, കട്ടപ്പന റോട്ടറി ക്ലബ് അപ്ടൗണ്‍ പ്രസിഡന്റ് അഭിലാഷ് എം.എസ്, കട്ടപ്പന റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് ജോസഫ് തോമസ്, കട്ടപ്പന റോട്ടറി ക്ലബ് ഹെറിറ്റേജ് പ്രസിഡന്റ് വിജി ജോസഫ്, കട്ടപ്പന ലയണ്‍സ് ക്ലബ് പ്രസിഡന്റ് കേണല്‍ ഷാജി ജോസഫ്. കട്ടപ്പന ലയണ്‍സ് ക്ലബ് ഓഫ് എലൈറ്റ് പ്രസിഡന്റ് അഡ്വ. ബേസില്‍ മാത്യു, കട്ടപ്പന ലയണ്‍സ് ക്ലബ് ഓഫ് കാര്‍ഡമം വാലി പ്രസിഡന്റ് ജോര്‍ജ് ജോസഫ്, കട്ടപ്പന ലയണ്‍സ് ക്ലബ് ഗ്രീന്‍സിറ്റി പ്രസിഡന്റ് ബിനോയി വാലുമ്മേല്‍, മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിജോമോന്‍ ജോസ്, കട്ടപ്പന വൈഎംസിഎ സെക്രട്ടറി രജിത് ജോര്‍ജ് എന്നിവര്‍ ക്രിസ്തുമസ് സന്ദേശം നല്‍കും.
ഇത്തവണ 17 ടീമുകളാണ് കരോള്‍ ഗാനങ്ങള്‍ ആലപിക്കുന്നത്. കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി, കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ പള്ളി, കട്ടപ്പന സെന്റ് ജോണ്‍സ് ജീവനക്കാര്‍, വെള്ളയാംകുടി ബഥേല്‍ മാര്‍ത്തോമ്മാ പള്ളി, കട്ടപ്പന സെന്റ് ജോണ്‍സ് സി.എസ്.ഐ. പള്ളി, കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി, കട്ടപ്പന സെന്റ് പോള്‍സ് മലങ്കര കാത്തലിക് പള്ളി, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി നരിയമ്പാറ, സെന്റ് ജോര്‍ജ് ഫൊറോന പള്ളി വെള്ളയാംകുടി, നസ്രത്ത് മാര്‍ത്തോമ്മാ പള്ളി ചേറ്റുകുഴി, പവര്‍ ഇന്‍ ജിസ് പള്ളി കട്ടപ്പന, വൈഎംസിഎ കട്ടപ്പന, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, റോട്ടറി ഹെറിറ്റേഡ് വിമന്‍സ് ക്ലബ്, സംഗീത ഭവന്‍ കട്ടപ്പന, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ് ടൗണ്‍, മര്‍ച്ചന്റ്‌സ് വനിതാ യൂത്ത് വിംഗ് കട്ടപ്പന, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന എന്നീ ടീമുകള്‍ കരോള്‍ ഗാനങ്ങള്‍ അവതരിപ്പിക്കും.
സംയുക്ത ക്രിസ്തുമസ് ആഘോഷങ്ങളുടെ ഈ വര്‍ഷത്തെ പ്രധാന സ്‌പോണ്‍സര്‍ ഡെറിക് ജോണ്‍സ് ഓവര്‍സീസ് കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ്. പ്രോഗ്രാമില്‍ പങ്കെടുക്കുന്ന പ്രേക്ഷകര്‍ക്കും സമ്മാനങ്ങളുടെ പെരുമഴയാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് 30,000 രൂപയുടെ സമ്മാനങ്ങള്‍ നല്‍കുന്നത് ട്വിന്‍സ് എബ്രോഡ് ആണ്. എല്ലാ വര്‍ഷത്തെയുംപോലെ പരിപാടിയുടെ തല്‍സമയ സംപ്രേഷണം ഉണ്ടായിരിക്കും.
30ന് വൈകിട്ട് അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ലൈക്ക് ലഭിക്കുന്ന ടീമിന് ബജറ്റ് ഹോളിഡേയ്സ് നല്‍കുന്ന പതിനായിരം രൂപയും രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് കട്ടപ്പന എസ് മാര്‍ട്ട് നല്‍കുന്ന അയ്യായിരം രൂപയും മൂന്നാംസ്ഥാനത്ത് എത്തുന്ന ടീമിന് ട്വിന്‍സ് എബ്രോഡ് നല്‍കുന്ന മൂവായിരം രൂപയും സമ്മാനിക്കും. ഡിസംബര്‍ 31നാണ് സമ്മാനദാനം.
വാര്‍ത്താസമ്മേളനത്തില്‍ ഫാ. ജോസ് മാത്യു പറപ്പള്ളില്‍, റവ. വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്‌കോപ്പാ, റവ. ഡോ. ബിനോയി പി. ജേക്കബ്, റവ. റിറ്റോ റെജി, ജോര്‍ജി മാത്യു, ജോര്‍ജ് ജേക്കബ്, ജെയ്ബി ജോസഫ്, സിറിള്‍ മാത്യു. രജിത്ത് ജോര്‍ജ്, വിജി ജോസഫ്, ജോര്‍ജ് തോമസ്, ലാല്‍പീറ്റര്‍ പി.ജി, പി.എം. ജോസഫ്, സണ്ണി ജോസഫ്, മനോജ് അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






