മാക്കപ്പതാലിലും കൂപ്പുപാറയിലും കാട്ടാനശല്യം: വ്യാപക കൃഷിനാശം
മാക്കപ്പതാലിലും കൂപ്പുപാറയിലും കാട്ടാനശല്യം: വ്യാപക കൃഷിനാശം

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിലെ മാക്കപ്പതാല്‍, കൂപ്പുപാറ മേഖലകളിലെ കൃഷിയിടങ്ങളില്‍ കാട്ടാനശല്യം രൂക്ഷം. പട്ടാപ്പകല്‍ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളില്‍ തമ്പടിച്ച് വിളകള്‍ നശിപ്പിക്കുന്നതായി കര്‍ഷകര്‍ പറയുന്നു. പകല്‍സമയങ്ങളില്‍ പോലും വീടിനുപുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയായി. ഒരാഴ്ചയിലധികമായി ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനക്കൂട്ടം എത്തുന്നുണ്ട്. വിവരം അറിയിച്ചിട്ടും വനപാലകര്‍ സ്ഥലത്തെത്തിയില്ല. വനാതിര്‍ത്തിയില്‍ വൈദ്യുതി വേലി സ്ഥാപിക്കുമെന്ന് അറിയിച്ചിട്ടും നടപടിയില്ല. പ്രദേശവാസിയായ പൊടിപാറ രാജേഷിനുനേരെ കഴിഞ്ഞദിവസം കാട്ടാന പാഞ്ഞടുത്തിരുന്നു. ഇദ്ദേഹം ഓടി രക്ഷപ്പെട്ടു. ഒരാഴ്ചയ്ക്കിടെ നിരവധി കര്‍ഷകരുടെ തെങ്ങ്, കമുക്, പന, ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ വിളകള്‍ വ്യാപകമായി നശിപ്പിച്ചു.
What's Your Reaction?






