കട്ടപ്പനയില്‍ ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ചയാള്‍ പിടിയില്‍
കട്ടപ്പനയില്‍ ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ചയാള്‍ പിടിയില്‍

ഇടുക്കി: കട്ടപ്പന പാറക്കടവില്‍ ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കക്കാട്ടുകട കുപ്പക്കാട്ടില്‍ സുധീഷ് തോമസ്(34) ആണ് പിടിയിലായത്. നമ്പര്‍ പ്ലേറ്റ് മറച്ച ബൈക്കിലെത്തിയ യുവാവ്, വീടിനുസമീപത്തുനിന്ന 80കാരിയുടെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഇരുപതേക്കറില്‍ നിന്നാണ് ഇയാളെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്.
What's Your Reaction?






